Header 1 = sarovaram
Above Pot

ഗുരുവായൂര്‍ ഏകാദശി, ചുറ്റുവിളക്ക് ആഘോഷത്തിന് തുടക്കമായി

ഗുരുവായൂര്‍: ഗുരുവായൂര്‍ ഏകാദശിയോടനുബന്ധിച്ച് ഒരു മാസം നീണ്ടുനില്‍ക്കുന്ന ചുറ്റുവിളക്ക് ആഘോഷത്തിന് തുടക്കമായി. ഇന്നത്തെ ആദ്യവിളക്ക്, പാറേമ്പാട്ട് അമ്മിണി അമ്മയുടെ വഴിപാടായി നടന്നു. വ്യക്തികളും, സ്ഥാപനങ്ങളുമായി നടത്തപ്പെടുന്ന പല വിളക്കാഘോഷവും വളരെ വിപുലമായിട്ടാണ് ആഘോഷിയ്ക്കാറുള്ളത്. ക്ഷേത്രത്തില്‍ മൂന്നുനേരവും മൂന്നാനകളോടുകൂടിയുള്ള വിശേഷാല്‍ കാഴ്ച്ചശീവേലിയും, ക്ഷേത്രത്തിന് പുറത്ത് മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ വിവിധ കലാപരിപാടികളുമായി വിളക്കാഘോഷം ഗംഭീരമാകും .

Astrologer

ആഘോഷത്തോടെ നടക്കുന്ന ആദ്യ വിളക്കാഘോഷം, 29 ന് ഞായറാഴ്ച്ച സ്‌റ്റേറ്റ് ബാങ്കിന്റേതാണ്. തുടര്‍ന്ന് ഗുരുവായൂര്‍ പോലീസ് വിളക്ക്, ചാവക്കാട് കോടതി വിളക്ക്, ഗുരുവായൂര്‍ കനറാ ബാങ്ക് വിളക്ക്, ഗുരുവായൂര്‍ മര്‍ച്ചന്‍സ് വിളക്ക്, ഗുരുവായൂര്‍ പോസ്റ്റല്‍ വിളക്ക്, ഗുരുവായൂര്‍ ദേവസ്വം പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ വിളക്ക്, ശ്രീഗുരുവായൂരപ്പന്‍ സങ്കീര്‍ത്തന ട്രസ്റ്റ് തുടങ്ങിയ വിളക്കുകള്‍ വളരെ വിപുലമായ് ആഘോഷിയ്ക്കും. ഏകാദശി ദിനമായ നവം: 23 ന്, ഗുരുവായൂര്‍ ദേവസ്വം വക ഉദയാസ്തമനപൂജയോടുകൂടി വിപുലമായ ആഘോഷ പരിപാടികളോടെ നടക്കുന്ന വിളക്കാഘോഷത്തോടെ ഈ വര്‍ഷത്തെ ഏകാദശി ചുറ്റുവിളക്ക് മഹോത്സവത്തിന് സമാപനമാകും. ഫോട്ടോ ഭാവന

Vadasheri Footer