Post Header (woking) vadesheri

എടമുട്ടത്ത് തൈപ്പൂയ്യാഘോഷത്തിനടെ ആനയിടഞ്ഞു.

Above Post Pazhidam (working)

തൃശൂർ : എടമുട്ടത്ത് തൈപ്പൂയ്യാഘോഷത്തിനടെ ആനയിടഞ്ഞു. ഉടൻ തന്നെ ആനയെ തളക്കാനായതിനാൽ അനിഷ്ട സംഭവങ്ങൾ ഒഴിവായി. എടമുട്ടം ശ്രീഭദ്രാചല സുബ്രഹ്മണ്യ ക്ഷേത്രത്തിലെ തൈപ്പൂയ്യാഘോഷത്തിനിടെയാണ് ആനയിടഞ്ഞത്. രാവിലെ പതിനൊന്ന് മണിയോടെ ശീവേലിക്കിടെയായിരുന്നു സംഭവം. ക്ഷേത്രനടപ്പന്തലിൽ തിടമ്പേറ്റിയിരുന്ന ആനയാണ് ഇടഞ്ഞത്.

Ambiswami restaurant

ആന തിരിഞ്ഞതോടെ ആളുകൾ ചിതറിയോടി. ആനപ്പുറത്തിരുന്നവർ താഴേക്ക് ചാടി രക്ഷപെട്ടു. ഇതിനിടെ ക്ഷേത്രത്തിന് പുറത്ത് അണിനിരന്നിരുന്ന നാല് ആനകളിൽ ഒരെണ്ണം പേടിച്ചോടിയത് പരിഭ്രാന്തി പരത്തി. പാപ്പാൻമാരും എലഫൻ്റ് സ്ക്വാഡും ചേർന്ന് ആനയെ ക്യാപ്ച്ചർ ബെൽറ്റിട്ട് തളച്ചു.