Post Header (woking) vadesheri

ദുരന്ത ഭൂമിയിൽ രാത്രി അതിക്രമിച്ചു കടക്കുന്നവർക്കെതിരെ നടപടി.

Above Post Pazhidam (working)

കൽപ്പറ്റ: വയനാട് ഉരുൾപൊട്ടൽ ദുരന്തമേഖലയായ ചൂരൽമല, മുണ്ടക്കൈ പ്രദേശത്ത് പൊലീസിന്റെ രാത്രികാല പട്രോളിങ്ങ്. ദുരന്തത്തിന് ഇരയായവരുടെ വീടുകളിലോ പ്രദേശത്തോ രാത്രിയിൽ അതിക്രമിച്ച് കടക്കുന്നവർക്കെതിരെ നടപടിയെടുക്കും. കൂടാതെ സന്നദ്ധ പ്രവർത്തകർക്കും ലഭിച്ച ആഭരണങ്ങളും വിലപിടിപ്പുള്ള വസ്തുക്കളും രേഖകളും സിവിൽ സ്റ്റേഷനിലെ കൺട്രോൾ റൂമിലോ മറ്റു കൺട്രോൾ റൂമിലോ ഏൽപിക്കണമെന്ന് റവന്യൂ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ അറിയിച്ചു.

Ambiswami restaurant

കൺട്രോൾ റൂമിൽ ലഭിച്ച വസ്തുക്കൾ പൊലീസിന് കൈമാറി രസീത് കൈപറ്റണം ഇങ്ങനെ കൈമാറിയ വസ്തുക്കളുടെ പട്ടിക അഡീഷണൽ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റിന് കൈമാറണം. ദുരന്ത മേഖലയിലെ വീടുകളിലോ പ്രദേശങ്ങളിലോ രക്ഷാപ്രവർത്തനത്തിന്റെ പേരിലോ അല്ലാതയോ പൊലീസിന്റെ അനുവാദമില്ലാതെ രാത്രികാലങ്ങളിൽ ആരും പ്രവേശിക്കാൻ പാടില്ല. അടിയന്തര സാഹചര്യങ്ങൾ ഉണ്ടായാൽ നേരിടാൻ ഒരു ഫയർഫോഴ്സ് ടീമും ചൂരൽ മലയിൽ തുടരും. ബെയ്ലി പാലത്തിന് കരസേനയുടെ കാവലും ഉണ്ടാകു

ഉരുൾപൊട്ടൽ ദുരന്ത മേഖലയായ മുണ്ടക്കൈ, ചൂരൽമല മേഖകളിൽ സേവനം ചെയ്യാൻ എത്തുന്ന സന്നദ്ധ പ്രവർത്തകർക്ക് രജിസ്ട്രേഷൻ നിർബന്ധമാക്കി. ഞായറാഴ്ച രാവിലെ 6.30 മുതൽ ചൂരൽമല കൺട്രോൾ റൂമിനു സമീപം റവന്യു വകുപ്പിന്റെ രജിസ്ട്രേഷൻ കൗണ്ടർ പ്രവർത്തിക്കും. ഇവിടെയുള്ള കൗണ്ടറിൽ രജിസ്റ്റർ ചെയ്യുന്നവരെ മാത്രമാണ് ദുരന്ത മേഖലയിലേക്ക് കടത്തിവിടുക. സംഘങ്ങളായി വരുന്ന സന്നദ്ധ സേവകർ ടീം ലീഡറുടെ പേരും വിലാസവും രജിസ്റ്റർ ചെയ്താൽ മതിയാകും.

Second Paragraph  Rugmini (working)

വയനാട് ഉരുൾപ്പൊട്ടലിൽ കാണാതായവർക്കു വേണ്ടി നടക്കുന്ന അഞ്ചാം ദിവസത്തെ തിരച്ചിൽ അവസാനിപ്പിച്ചു. ഉരുൾപൊട്ടലിൽ മരണസംഖ്യ 357 ആയി. ഇരുന്നൂറിലേറെ ആളുകളെ ഇനി കണ്ടെത്താനുണ്ട്. ആശുപത്രികളിൽ ചികിത്സ തേടിയ 518 പേരിൽ 209 പേർ ആശുപത്രി വിട്ടു. നാളെ രാവിലെ ഏഴ് മണിയോടെ തിരച്ചിൽ പിനരാരംഭിക്കും. തിരച്ചിലിനായി അത്യാധുനിക സംവിധാനങ്ങൾ എത്തു. ശക്തിയേറിയ റഡാറുകൾ ഉപയോ​ഗിച്ചായിരിക്കും നാളെ തിരച്ചിൽ നടത്തുക.