Header 1 vadesheri (working)

ദൃശ്യ ഗുരുവായൂരിന് പുതിയ ഭാരവാഹികൾ

Above Post Pazhidam (working)

ഗുരുവായൂർ : ദൃശ്യ ഗുരുവായൂർ സംഘടിപ്പിച്ച കുടുംബ സംഗമം നഗരസഭ ചെയർമാൻ എം.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് കെ.കെ ഗോവിന്ദദാസ് അദ്ധ്യക്ഷത വഹിച്ചു. മുതിർന്ന മാധ്യമ പ്രവർത്തകൻ എ.വേണുഗോപാൽ, ദൃശ്യയുടെ അംഗങ്ങളായ മമ്മിയൂർ ദേവസ്വം ചെയർമാൻ ജി.കെ പ്രകാശൻ, മമ്മിയൂർ ദേവസ്വം മെമ്പർ കെ.കെ.ഗോവിന്ദദാസ്, ഉന്നത വിജയം കരസ്ഥമാക്കിയ ആദികേശവ് മേനോൻ, അഞ്ജന അജിത്, ഭാഗ്യലക്ഷ്മി, എന്നിവരെ ആദരിച്ചു. സെക്രട്ടറി ആർ.രവികുമാർ ഖജാൻജി വി.പി ആനന്ദൻ .അരവിന്ദൻ പല്ലത്ത് എ.കെ രാധാകൃഷ്ണൻ . എന്നിവർ സംസാരിച്ചു .

First Paragraph Rugmini Regency (working)

ഉദ്ഘാടന സമ്മേളനത്തിന് ശേഷം മഹാദേവൻ്റെ നേതൃത്വത്തിൽ സംഗീത സന്ധ്യയും ഉണ്ടായിരുന്നു. ദൃശ്യയുടെ പുതിയ ഭാരവാഹികളായി കെ.കെ ഗോവിന്ദദാസ് (പ്രസിഡണ്ട്) അരവിന്ദൻ പല്ലത്ത് (വൈസ് പ്രസിഡണ്ട്) ആർ.രവികുമാർ (സെക്രട്ടറി) അജിത് ഇഴുവപ്പാടി ( ജോ. സെക്രട്ടറി) വി.പി ആനന്ദൻ (ഖജാൻജി) എന്നിവരെ തെരെഞ്ഞെടുത്തു

Second Paragraph  Amabdi Hadicrafts (working)