മയക്കുമരുന്നുകളുമായി രണ്ടു യുവാക്കളെ ടെമ്പിൾ പോലീസ് അറസ്റ്റ് ചെയ്തു

Above article- 1

ഗുരുവായൂർ : ഹഷിഷ് ഓയിലും കഞ്ചാവുമായി രണ്ട് യുവാക്കളെ ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് അറസ്റ്റ് ചെയ്തു.കരിക്കാട് തിപ്പലശ്ശേരി സ്വദേശി താഴിശ്ശേരി വീട്ടില്‍ വൈഷ്ണവ്, മുതുവട്ടൂര്‍ കൈപ്പട വീട്ടില്‍ വിഷ്ണു എന്നിവരെയാണ് ടെമ്പിള്‍ എസ്.ഐ. ഐ.എസ്. ബാലചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

Astrologer

തൃശ്ശൂര്‍ സിറ്റി ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള ലഹരി വിരുദ്ധ സ്‌ക്വാഡിന്റെ സഹായത്തോടെ പൂരപ്പറമ്പില്‍ നിന്നാണ് ഇരുവരും പിടിയിലായത്. ഇവരില്‍ നിന്ന് 12.2 ഗ്രാം ഹഷിഷ് ഓയിലും 1.3 ഗ്രാം കഞ്ചാവും പോലീസ് കണ്ടെടുത്തു.

Vadasheri Footer