Header 1 vadesheri (working)

മയക്ക് മരുന്ന് കച്ചവടം നടത്തുന്ന ആളുകൾക്ക് വിലക്കേർപ്പെടുത്തി ബീമാപള്ളി ജമാ അത്ത്

Above Post Pazhidam (working)

തിരുവനന്തപുരം: ലഹരി മരുന്ന് ഉപയോഗവും വിൽപ്പനയും തടയാനും യുവജനതയെ ലഹരി സംഘത്തിന്റെ പിടിയിൽ നിന്ന് സംരക്ഷിക്കാനും ലക്ഷ്യമിട്ട് കർശന തീരുമാനവുമായി തിരുവനന്തപുരം ബീമാപള്ളി ജമാഅത്ത്. ലഹരി മരുന്ന് കച്ചവടം നടത്തുന്ന അംഗങ്ങൾക്ക് പള്ളിയിൽ വിലക്കേർപ്പെടുത്തുമെന്നുമാണ് ജമാഅത്തിന്റെ പുതിയ തീരുമാനം. 23000ലധികം അംഗങ്ങളാണ് ബീമാപള്ളി ജമാഅത്ത് കമ്മറ്റിയിൽ ഉള്ളത് .

First Paragraph Rugmini Regency (working)

ലഹരിമരുന്ന് കേസിൽ അറസ്റ്റിലാകുന്ന അംഗങ്ങളെ കമ്മിറ്റിയിൽ നിന്ന് അഞ്ച് വർഷത്തേക്ക് വിലക്കുമെന്ന് കമ്മിറ്റി പ്രതിനിധികൾ അറിയിച്ചു. ഇക്കഴിഞ്ഞ തിങ്കളാഴ്ച ലഹരിമരുന്ന് കൈവശം വെച്ച കേസിൽ 26കാരനെ പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് പുതിയ തീരുമാനവുമായി ജമാഅത്ത് രംഗത്തെത്തിയത്. 1.4 കിലോ കഞ്ചാവ് കൈവശം വെച്ചുവെന്ന കേസിൽ നെയ്യാറ്റിൻകര ചെങ്കൽ സ്വദേശികളായ മുഹമ്മദ് സിറാജ്, നന്ദു എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്

Second Paragraph  Amabdi Hadicrafts (working)

കമ്മിറ്റിയുടെ മീറ്റിംഗുകളിൽ പങ്കെടുക്കുന്നതിന് സിറാജിനെ ജമാഅത്ത് വിലക്കിയിട്ടുണ്ട്. പള്ളികാര്യങ്ങളിൽ യാതൊന്നിലും സിറാജിന് ഇടപെടാൻ കഴിയില്ല. ജമാഅത്ത് തെരഞ്ഞെടുപ്പിൽ വോട്ടവകാശവും ഇയാൾക്ക് ഉണ്ടായിരിക്കില്ല. കമ്മിറ്റി തീരുമാനങ്ങൾക്ക് സമുദായത്തിൽ വലിയ പ്രാധാന്യമാണുള്ളത്. ഇത്തരത്തിലുള്ള വിലക്കുകൾ സമുദായത്തിലെ അംഗങ്ങളുടെ ആത്മാഭിമാനത്തെ തന്നെയാണ് ബാധിക്കുക

”വ്യക്തികളുടെ അംഗത്വം നിരോധിക്കുന്നത് വ്യാപക പ്രത്യാഘാതം ഉണ്ടാക്കും. വളരെ ആഴത്തിലുള്ള കുടുംബന്ധങ്ങളാണ് ഇവിടെയുള്ളത്. അതിനാൽ വിഷയം വളരെ വലിയ രീതിയിൽ ചർച്ചയാകും. കുടുംബത്തിന്റെ ആത്മാഭിമാനം വരെ ചോദ്യം ചെയ്യപ്പെടും. അതിനാൽ കുടുംബാംഗങ്ങൾ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന മറ്റ് അംഗങ്ങളെ നിരുത്സാഹപ്പെടുത്താൻ സാധ്യതയുണ്ട്,” ജമാഅത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി എംകെഎം നിയാസ് പറഞ്ഞു