ഗുരുവായൂർ ക്ഷേത്രനടയിലെ റോഡുകളിൽ കക്കൂസ് മാലിന്യം പരന്നൊഴുകുന്നു , ഇരുട്ടിൽ തപ്പി ആരോഗ്യ വിഭാഗം
ഗുരുവായൂർ : പരാജയപ്പെട്ട അഴുക്കുചാൽ പദ്ധതി കാരണം മാലിന്യം ചവിട്ടാതെ ഭക്തർക്ക് ക്ഷേത്രത്തിലേക്ക് പോകാൻ കഴിയാത്ത അവസ്ഥയായി , കിഴക്കേ നട അമ്പാടി ജങ്ഷനിലും കിഴക്കേ നടയിൽ തന്നെ വന്ദന ടെക്സ്റ്റ് ലാൻഡിന്റെ മുന്നിലും റോഡ് നിറഞ്ഞു ഒഴുകുകയാണ് കക്കൂസ് മാലിന്യം . റോഡിൽ കൂടി വാഹനം വേഗതയിൽ പോകുമ്പോൾ നടന്നു പോകുന്നവരുടെ ദേഹത്തേക്കും കടകളിലേക്കും കക്കൂസ് മാലിന്യം തെറിച്ചു വീഴുന്നു .
നഗര സഭ യുടെ കിഴക്കേ നടയിലെ പാർക്കിങ് ഗ്രൗണ്ടിൽ വാഹനം നിറുത്തി ദർശനത്തിന് പോകുന്നവർ ചെരിപ്പ് നഷ്ടപ്പെടാതിരിക്കാനായി വാഹനത്തിൽ ഉപേക്ഷിച്ച് നഗ്നപാദരായി ആണ് ക്ഷേത്രത്തിലേക്ക് പോകുന്നത് ഇവരും കക്കൂസ് മാലിന്യം ചവിട്ടിയാണ് ക്ഷേത്ര ത്തിലേക്ക് കടക്കുന്നത് . കുടി വെള്ള പൈപ്പ് പൊട്ടിയ വെള്ളം ആണെന്ന ധാരണയിൽ ആണ് ഇവർ ഇതിനെ കാണുന്നത് . ക്ഷേത്രത്തിൽ ഏകാദശി വിളക്ക് ആരംഭിച്ചാൽ വൻ തിരക്കാണ് ഗുരുവായൂരിൽ അനുഭവ പ്പെടുന്നത് പരിപാവനമായ ഗുരുവായൂർ ക്ഷേത്ര നടയിൽ കക്കൂസ് മാലിന്യം ഉണ്ടാകുമെന്ന് ഒരു ഭക്തനും പ്രതീക്ഷിക്കുന്നില്ല .
എന്നാൽ കോടികൾ ചിലവിട്ട് പണിത അഴുക്കു ച്ചാൽ പദ്ധതി പൂർണ പരാജയ മാണെന്ന് എൽ എൽ എ തന്നെ അഭിപ്രായപ്പെട്ടിരുന്നു . നേരെത്തെ നല്ല മഴ പെയ്താൽ തെക്കേ നട ഇന്നർ റിങ്ങ് റോഡിലായിരുന്നു മാലിന്യം ഒഴുകിയിരുന്നത് എങ്കിൽ ഇപ്പോൾ മിക്ക സ്ഥലത്തും മാലിന്യം റോഡിൽ പരന്നൊഴുകുകയാണ് . ഇത് കണ്ട് നഗര സഭ ആരോഗ്യ വിഭാഗം പകച്ചു നിൽക്കുകയാണ് എന്താണ് ചെയ്യേണ്ടതെന്ന് അവർക്ക് ഒരു പിടിയും കിട്ടുന്നില്ല . ശബരി മല സീസൺ ആരംഭിക്കുന്നതിന് മുൻപ് സർക്കാർ തലത്തിൽ അടിയന്തിരമായി ഇടപെട്ട് പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കണമെന്നാണ് പ്രദേശ വാസികൾ ആവശ്യപ്പെടുന്നത്