Header 1 vadesheri (working)

ഡോ: വി.കെ.വിജയന് ദേവസ്വം ചെയർമാനായി രണ്ടാമൂഴം

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിൻ്റെ 16)മത് ചെയർമാനായി ഡോ: വി.കെ.വിജയൻ ചുമതലയേറ്റു. ഇത് തുടർച്ചായ രണ്ടാം തവണയാണ് അദ്ദേഹം ചെയർമാനാകുന്നത്. ഡോ.വി.കെ.വിജയൻ, ചെങ്ങറ സുരേന്ദ്രൻ എന്നിവരുടെ കാലാവധി കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. തുടർന്ന് ഡോ: വി.കെ.വിജയൻ, കെ.പി.വിശ്വനാഥൻ എന്നിവരെ ദേവസ്വം ഭരണസമിതി അംഗങ്ങളായി സർക്കാർ ഇന്നലെ നാമനിർദ്ദേശം ചെയ്തിരുന്നു. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ഇരുവരുടെയും സത്യപ്രതിജ്ഞ നടന്നു. ദേവസ്വം കമ്മീഷണർ ബിജു പ്രഭാകർ അധ്യക്ഷനായി.

First Paragraph Rugmini Regency (working)

ഗുരുവായൂർക്ഷേത്രം തന്ത്രി .പി.സി.ദിനേശൻ നമ്പൂതിരിപ്പാട് ചടങ്ങിൽ ഭദ്രദീപം തെളിയിച്ചു. മേൽപുത്തൂർ ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ദേവസ്വം കമ്മീഷണർ പുതിയ അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. സത്യപ്രതിജ്ഞാ ചടങ്ങിനു ശേഷം ദേവസ്വം കോൺഫറൻസ് ഹാളിൽ ദേവസ്വം ഭരണസമിതി യോഗം കമ്മീഷണറുടെ സാന്നിധ്യത്തിൽ ചേർന്നു. ദേവസ്വം ചെയർമാനായി ഡോ.വി.കെ.വിജയൻ്റെ പേര് ഭരണസമിതി അംഗം കെ.ആർ.ഗോപിനാഥ് നിർദേശിച്ചു. ഭരണ സമിതി അംഗം മനോജ് ബി.നായർ പിന്താങ്ങി. തുടർന്ന് രേഖകളിൽ ഒപ്പുവെച്ചു ചെയർമാനായി ഡോ.വി.കെ.വിജയൻ ചുമതലയേറ്റു.

Second Paragraph  Amabdi Hadicrafts (working)

ദേവസ്വം ഭരണസമിതി അംഗങ്ങളായ പി.സി.ദിനേശൻ നമ്പൂതിരിപ്പാട്, സി.മനോജ്, കെ.പി.വിശ്വനാഥൻ, ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ എന്നിവർ സന്നിഹിതരായി. എം എൽ എ മാരായ മുരളി പെരുനെല്ലി,എൻ.കെ.അക്ബർ, ഗുരുവായൂർ നഗരസഭ ചെയർമാൻ എം.കൃഷ്ണദാസ് എന്നിവർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാനെത്തിയിരുന്നു. സത്യപ്രതിജ്ഞാപൂർത്തിയായപ്പോൾ പുതിയ അംഗങ്ങളെ എംഎൽഎമാരും വിവിധ സംഘടനാ നേതാക്കളും പൊന്നാടയണിയിച്ച് അനുമോദിച്ചു.


ദേവസ്വം ചെയർമാനായി ചുമതലയേറ്റ ഡോ.വി.കെ.വിജയൻ തൃശൂർ കേരളവർമ്മ കോളേജിലെ റിട്ട. സംസ്കൃതം പ്രൊഫസറാണ്. പുതിയ ദേവസ്വം ഭരണസമിതി അംഗമായി ചുമതലയേറ്റ കെ.പി.വിശ്വനാഥൻ പറവൂർ മൂത്തകുന്നം സ്വദേശിയാണ്. സി പി.ഐ പറവൂർ മണ്ഡലം സെക്രട്ടറിയാണ്.