Header 1 vadesheri (working)

ഡോ: വി.കെ.വിജയൻ ഗുരുവായൂർ ദേവസ്വം ചെയർമാൻ ആയി ചുമതലയേറ്റു

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിൻ്റെ 15-ാമത് ചെയർമാനായി തൃശൂർ ശ്രീകേരളവർമ്മ കോളേജിലെ റിട്ട: അസോസിയേറ്റ് പ്രഫസർ ഡോ: വി.കെ.വിജയനെ തെരഞ്ഞെടുത്തു. ദേവസ്വം ഭരണസമിതിയിലെ പുതിയ അംഗങ്ങളായി സർക്കാർ നാമനിർദ്ദേശം ചെയ്ത ഡോ: വി.കെ. വിജയൻ ,ചെങ്ങറ സുരേന്ദ്രൻ എക്സ് എം.പി എന്നിവരുടെ സത്യപ്രതിജ്ഞയ്ക്ക് ശേഷം ദേവസ്വം കമ്മീഷണർ ഡോ: ബിജു പ്രഭാകർ ഐഎഎസിൻ്റെ അധ്യക്ഷതയിൽ ചേർന്ന ദേവസ്വം ഭരണസമിതി യോഗമാണ് ഡോ: വിജയനെ ചെയർമാനായി തെരഞ്ഞെടുത്തത്. തുടർന്ന് ദേവസ്വം കാര്യാലയത്തിലെത്തി അദ്ദേഹവും പുതിയ അംഗം ചെങ്ങറ സുരേന്ദ്രനും ചുമതലയേറ്റു.

First Paragraph Rugmini Regency (working)

യോഗത്തിൽ ദേവസ്വം ഭരണസമിതി അംഗം അഡ്വ.കെ.വി.മോഹന കൃഷ്ണൻ ഡോ: വി.കെ.വിജയൻ്റെ പേര് ചെയർമാൻ സ്ഥാനത്തേക്ക് നിർദ്ദേശിച്ചു. പുതിയ അംഗം ചെങ്ങറ സുരേന്ദ്രൻ പിന്താങ്ങി. തുടർന്ന് അധ്യക്ഷനായിരുന്ന ദേവസ്വം കമ്മീഷണർ ബിജു പ്രഭാകർ ഐഎഎസ് ,ഗുരുവായൂർ ദേവസ്വം ചെയർമാനായി ഡോ: വിജയനെ തെരഞ്ഞെടുത്ത വിവരം ഭക്തജനങ്ങളെ അറിയിച്ചു.
എൻ.കെ. അക്ബർ എം എൽ എ ,നഗരസഭാ ചെയർമാൻ എം.കൃഷ്ണദാസ്, ദേവസ്വം ജീവനക്കാരുടെ സംഘടനാ നേതാക്കൾ, വിവിധ സംഘടനകളുടെ ഭാരവാഹികൾ എന്നിവർ ചെയർമാനെയും പുതിയ അംഗം ചെങ്ങറ സുരേന്ദ്രൻ എക്സ് എം.പിയെയും അഭിനന്ദിക്കാനെത്തി .പൊന്നാടയണിയിച്ചു.

ക്ഷേത്രം തന്ത്രി പി.സി.ദിനേശൻ നമ്പൂതിരിപ്പാടാണ് സത്യപ്രതിജ്ഞാ ചടങ്ങിൽ ഭദ്രദീപം തെളിയിച്ചത്. ദേവസ്വം കമ്മീഷണർ ബിജു പ്രഭാകർ സത്യവാചകം ചൊല്ലി കൊടുത്തു. ഭരണ സമിതി അംഗങ്ങളായ അഡ്വ.കെ.വി.മോഹന കൃഷ്ണൻ സ്വാഗതവും മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് കൃതജ്ഞതയും രേഖപ്പെടുത്തി. അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ പുതിയ അംഗങ്ങള തെരഞ്ഞെടുത്തു കൊണ്ടുള്ള സർക്കാർ വിജ്ഞാപനം വായിച്ചു.

Second Paragraph  Amabdi Hadicrafts (working)

സംസ്കൃത സാഹിത്യത്തിൽ ഡോക്ടറേറ്റുള്ള ഡോ: വി.കെ.വിജയൻ തൃഗുർ ശ്രീ കേരളവർമ്മ കോളേജിൽ അധ്യപകനായിരുന്നു. 2014ൽ അസോസിയേറ്റ് പ്രഫസറായി വിരമിച്ചു.കോഴിക്കോട്, കാലടി സർവ്വകലാശാലകളിലെ അക്കാദമിക് കൗൺസിൽ അംഗമായിരുന്നു. 2 തവണ കോഴിക്കോട് സർവ്വകലാശാല സെനറ്റ് അംഗമായിരുന്നു. എ.കെ.പി.സി.ടി.എ തൃശൂർ ജില്ലാ സെക്രട്ടറി ആയിരുന്നു. പഴഞ്ഞി എം.ഡി കോളേജ് സംസ്കൃത വിഭാഗത്തിൽ നിന്നും വിരമിച്ച പ്രൊഫ.കെ.എൻ.രംഗനായകിയാണ് ഭാര്യ. ഡോ.. ആനന്ദ്, അരവിന്ദ് എന്നിവർ മക്കളാണ്.

ദേവസ്വം ഭരണസമിതിയിലെ പുതിയ അംഗമായ ചെങ്ങറ സുരേന്ദ്രൻ കൊല്ലം കൊട്ടാരക്കര സ്വദേശിയാണ്. 2 തവണ അടൂരിൽ നിന്നും പാർലമെൻ്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. രസതന്ത്രത്തിൽ എം എസ് സി ബിരുദധാരിയാണ്. LLBപഠനം പൂർത്തിയാക്കി. കൊട്ടാരക്കര പടിഞ്ഞാറ്റിൻകര മഹാദേവർ ക്ഷേത്രം ഉപദേശക സമിതി സെക്രട്ടറിയാണ്. കൊട്ടാരക്കര മഹാഗണപതി ക്ഷേത്രം ഉപദേശക സമിതി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. ബിജി സുരേന്ദ്രനാണ് ഭാര്യ..

അതെ സമയം ജീവനക്കാരുടെ പ്രതി നിധി അടക്കം മറ്റു നാലു പേരെ കൂടി സർക്കാർ നോമിനേറ്റ് ചെയ്യേണ്ടതുണ്ട് . കഴിഞ്ഞ ഭരണ സമിതിയിലെ അംഗമായ അഡ്വ കെ വി മോഹന കൃഷ്ണൻ ഭരണ സമിതി അംഗമായി തുടരുന്നതിന് എതിരെ നൽകിയ ഹർജി ഹൈക്കോടതിയുടെ പരിഗണനയിൽ ആണ്‌ കേസ് തിങ്കളാഴ്ചയിലേക്ക് ഹൈക്കോടതി മാറ്റി വെച്ചിരിക്കെയാണ് .അതിൽ വിധി എതിരാകുമെന്ന് ഭയന്നാണ് മുഴുവൻ അംഗങ്ങളെയും നോമിനേറ്റ് ചെയ്യാതെ തിരക്ക് പിടിച്ചു പുതിയ ഭരണ സമിതി സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റത് എന്ന ആരോപണവും ഉയരുന്നുണ്ട്.

ദേവസ്വം ഭരണസമിതി ചെയർമാനായി ഡോ: വി.കെ.വിജയനെ തിരഞ്ഞെടുത്തു . ദേവസ്വം ഭരണ സമിതിയിലേക്ക് സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്ത ഡോ: വി.കെ.വിജയന്‍, ചെങ്ങറ സുരേന്ദ്രന്‍ എന്നിവര്‍ സത്യപ്രതിജ്ഞ ചെയ്ത ശേഷം നടന്ന ഭരണ സമിതി യോഗത്തിലാണ് ഡോ വി കെ വിജയനെ ചെയർമാനായി തിരഞ്ഞെടുത്തത് .സ്ഥിരം അംഗങ്ങളായ തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് , ഊരാളൻ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് കഴിഞ്ഞ ഭരണസമിതിയിലെ തുടർച്ചക്കാരനായ അഡ്വ കെ വി മോഹനകൃഷ്ണൻ എന്നിവരും പുതിയ രണ്ട് ഭരണ സമിതി അംഗങ്ങളും പങ്കെടുത്ത ഭരണ സമിതി യോഗത്തിൽ പങ്കെടുത്തു . കെ വി മോഹന കൃഷ്ണൻ വി കെ വിജയൻറെ പേര് നിർദേശിച്ചു ചെങ്ങറ സുരേന്ദ്രൻ പിന്തുണച്ചു ഉച്ചക്ക് 12 ന് തെക്കേനടപ്പുരയോട് ചേര്‍ന്നുള്ള പന്തലില്‍ വി കെ വിജയനും , ചെങ്ങറ സുരേന്ദ്രനും ദേവസ്വം കമ്മീഷണര്‍ ബിജു പ്രഭാകര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ ഇരുവരേയും ഭരണസമിതി അംഗമായി നാമനിര്‍ദ്ദേശം ചെയ്ത് ഉത്തരവിറക്കിയത്.

കേരള വര്‍മ്മ കോളേജ് മുന്‍ അധ്യാപകനും വേലൂര്‍ സ്വദേശിയുമായ എ.കെ.വിജയന്‍ സി.പി.എം പ്രതിനിധിയായാണ് ഭരണസമിതിയിലെത്തിയത്. ഇദ്ദേഹത്തെ ചെയര്‍മാനായി തിരഞ്ഞെടുത്തു. സി.പി.ഐ പ്രതിനിധിയായ ചെങ്ങറ സുരേന്ദ്രന്‍ മുന്‍ എം.പിയാണ്. ഒമ്പതംഗങ്ങളുള്ള ഭരണസമിതിയില്‍ മൂന്ന് പേര്‍ സ്ഥിരംഗങ്ങളാണ്. കഴിഞ്ഞ ഭരണസമിതിയുടെ കാലാവധി അവസാനിച്ചിട്ടും അഡ്വ.കെ.വി.മോഹനകൃഷ്ണന്‍ അംഗമായി തുടരുന്നുണ്ട്. ഇദ്ദേഹത്തിന്റെ അംഗത്വം സംബന്ധിച്ച് ഹൈക്കോടതിയില്‍ കേസ് നിലവിലുണ്ട്. മറ്റു അഞ്ച് പേരെ കൂടി സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്യേണ്ടതുണ്ട്.