Post Header (woking) vadesheri

ഡോ.പി.നാരായണൻ നമ്പൂതിരി വേദ- സംസ്കാരപഠനകേന്ദ്രം ഡയറക്ടർ

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വേദിക് ആൻ്റ് കൾച്ചറൽ സ്റ്റഡീസിൻ്റെ ഡയറക്ടറായി സംസ്കൃതപണ്ഡിതനും ഗവേഷകനുമായ ഡോ.പി.നാരായണൻ നമ്പൂതിരി ചുമതലയേറ്റു. കോഴിക്കോട് സർവ്വകലാശാല സംസ്കൃത വിഭാഗം മേധാവിയായിരുന്നു.

Ambiswami restaurant

33 വർഷത്തെ അധ്യാപന പരിചയമുള്ള അദ്ദേഹം 20 അന്തർദേശീയ സെമിനാറുകളിൽ പ്രബന്ധം അവതരിപ്പിച്ചിട്ടുണ്ട്. 140 ദേശീയ സെമിനാറിലും പ്രബന്ധം അവതരിപ്പിച്ചു. കോഴിക്കോട്, കണ്ണൂർ, കാലടി സർവ്വകലാശാലകളിൽ വിസിറ്റിങ്ങ് പ്രൊഫസറാണ്. എസ്.സി.ഇ.ആർ.ടി ടെക്സ്റ്റ് ബുക്ക് കമ്മിറ്റിയിലെ വിദഗ്ധ സമിതി അംഗമാണ്. മലപ്പുറം മഞ്ചേരി സ്വദേശിയാണ് അദ്ദേഹം.

Second Paragraph  Rugmini (working)