Above Pot

മണ്ണുത്തി ഫോറസ്റ്ററി കോളജ് ഡീൻ ഡോ.ഇ.വി. അനൂപ് ട്രെയിൻ തട്ടി മരിച്ചനിലയിൽ

തൃശൂർ : കേരള കാര്‍ഷിക സര്‍വകലാശാല ഫോറെസ്ട്രി കോളജ് ഡീന്‍ ഡോ. ഇ വി അനൂപിനെ (56) ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി . ഞായറാഴ്ച രാവിലെ 6.10ന് തിരുവനന്തപുരം പേട്ടക്ക്​ സമീപം റെയില്‍വേ പാളത്തിലാണ് മൃതശരീരം കണ്ടത്. വനവിഭവങ്ങളെ മൂല്യവര്‍ധിതമാക്കുന്ന മേഖലയില്‍ ദേശീയതലത്തില്‍ ശ്രദ്ധേയനായ ശാസ്ത്രജ്ഞനാണ്. തൃശൂര്‍ കാര്‍ഷിക സര്‍വകലാശാലക്ക്​ സമീപം താമസിക്കുന്ന അദ്ദേഹം പിതാവിന്റെ അസുഖവിവരമറിഞ്ഞ് തലസ്ഥാനത്തെത്തിയതായിരുന്നു. പിതാവ് ഇ. വാസു അസുഖബാധിതനായി ആശുപത്രിയിലാണ്.

First Paragraph  728-90

Second Paragraph (saravana bhavan

സഹപ്രവര്‍ത്തകന്റെ കാറിലാണ് അനൂപ് തിരുവനന്തപുരത്തെത്തിയത്. ഇ. വാസുവിന്റെ വസതിയായ ബേക്കറി ജങ്​ഷന്‍ ഊറ്റുകുഴി ഓഫിസേഴ്‌സ് നഗര്‍ ഹൗസ് നമ്പര്‍ ഒന്ന് മഞ്ജുഷയില്‍ പുലര്‍ച്ചക്ക്​ രണ്ടോടെ അദ്ദേഹം എത്തി. പിന്നീട് വീട്ടില്‍നിന്ന് പുറത്തു പോയി. ഞായറാഴ്ച രാവിലെ ഭാര്യാവസതിയായ ആനയറ കല്ലുംമൂടിന് സമീപത്തെ തീവണ്ടിപ്പാളത്തിലാണ് മൃതദേഹം കണ്ടത്. പോക്കറ്റില്‍നിന്ന്​ കണ്ടെത്തിയ ഫോണ്‍ നമ്പറില്‍ പൊലീസാണ് മരണവിവരം അറിയിച്ചത്.

വെള്ളാനിക്കര ഫോറസ്റ്ററി കോളജില്‍നിന്ന് 1990ല്‍ ബിരുദവും 1993ല്‍ ബിരുദാനന്തര ബിരുദവും എടുത്ത അദ്ദേഹം 1994ല്‍ സര്‍വകലാശാല സര്‍വിസില്‍ പ്രവേശിച്ചു. 2005ല്‍ ഡറാഡൂണിലെ ഫോറസ്‌റ്റ്​ റിസര്‍ച് ഇൻസ്റ്റിറ്റ്യൂട്ടില്‍നിന്ന് ഡോക്ടറേറ്റ് നേടി. 2021 മുതല്‍ വെള്ളാനിക്കരയിലെ ഫോറസ്റ്ററി കോളജ് ഡീനായി പ്രവര്‍ത്തിക്കുകയാണ്​. ഫോറസ്‌റ്റ്​ പ്രോഡക്ട് ആന്‍ഡ് യൂട്ടിലൈസേഷന്‍ ഡിപ്പാര്‍ട്‌മെന്റ്​ മേധാവി കൂടിയാണ്. വുഡ് അനാട്ടമി, ടിംബര്‍ ഐഡന്റിഫിക്കേഷന്‍, വുഡ് ക്വാളിറ്റി ഇവാല്വേഷന്‍ ഡെന്‍ഡ്രോക്രോണോളജി എന്നീ മേഖലകളില്‍ ദേശീയതലത്തില്‍ അറിയപ്പെടുന്ന വിദഗ്ധനാണ്.

തെങ്ങിൻ തടി വ്യവസായിക അടിസ്ഥാനത്തില്‍ ഉൽപാദിപ്പിക്കുന്നതില്‍ വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. മാതാവ്​: പത്മിനി സി.എസ്. ഭാര്യ: രേണുക വിജയന്‍. മക്കള്‍: അഞ്ജന, അര്‍ജുന്‍. സഹോദരങ്ങള്‍: മനോജ് (റിട്ട. അസോ. പ്രഫസര്‍, യൂനിവേഴ്‌സിറ്റി കോളജ്, തിരുവനന്തപുരം), മഞ്ജുഷ (മെഡിക്കല്‍ ഓഫിസര്‍, ഐ.എ.എം). സംസ്‌കാരം തിങ്കളാഴ്ച 11.30ന് തൈക്കാട് ശാന്തികവാടത്തില്‍.