Header 1 vadesheri (working)

മമ്മിയൂരിൽ ഡോ: അലക്സാണ്ടർ ജേക്കബ് ഭക്തി പ്രഭാഷണം നടത്തി

Above Post Pazhidam (working)

ഗുരുവായൂർ : മമ്മിയൂർ ക്ഷേത്രത്തിൽ മഹാ രുദ്രത്തിനോടനുബന്ധിച്ചു നടക്കുന്ന പ്രഭാഷണ പരമ്പരയുടെ ഭാഗമായി “ഭഗവത് ഗീത നിത്യ ജീവിതത്താൽ” എന്ന വിഷയത്തിൽ മുൻ ഡി ജി പി ഡോ: അലക്സാണ്ടർ ജേക്കബ് ഭക്തി പ്രഭാഷണം നടത്തി. തിരുവാതിര ദിവസമായ ഇന്ന് ഭഗവാന് മഹാരുദ്ര അഭിഷേകത്തിന് മുൻപായി 1008 ഇളനീർ അഭിഷേകം നടന്നു. ക്ഷേത്രം തന്ത്രി ചേന്നാസ് ഹരി നമ്പൂതിരിപ്പാടാണ് മഹാദേവന് അഭിഷേകങ്ങൾ നടത്തിയത്.

First Paragraph Rugmini Regency (working)

തിരുവാതിര ആഘോഷത്തിന്റെ ഭാഗമായി രാവിലെ മുതൽ വിവിധ സംഘടനക്കളുടെ കൈകൊട്ടിക്കളിയും ഉണ്ടായിരുന്നു. ഏഴാം ദിവസമായ നാളെ ആചാര്യ എ.കെ.ബി. നായരുടെ ഭക്തി പ്രഭാഷണം, അമ്പലപ്പുഴ ശ്രീകുമാർ& പാർട്ടിയുടെ ഭക്തി ഗാനസുധ, പ്രശസ്ത സംഗീതജ്ഞൻ ടി.എസ്.രാധാകൃഷ്ണന്റെ ഭക്തി ഗാനമേള എന്നിവയും ഉണ്ടായിരിക്കും