Post Header (woking) vadesheri

നരവംശ ശാസ്ത്രജ്ഞൻ ഡോ. എ അയ്യപ്പൻ അനുസ്മരണം

Above Post Pazhidam (working)

ഗുരുവായൂർ: നരവംശ ശാസ്ത്രജ്ഞനും കേരള സർ‌വകലാശാല മുൻ വൈസ് ചാൻസലറും പാവറട്ടി മരുതയൂർ ജി യു പി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും ആയിരുന്ന ഡോ. എ. അയ്യപ്പന്റെ നൂറ്റിഇരുപത്തി ഒന്നാം ജന്മദിനത്തോടനുബന്ധിച്ച് വിദ്യാലയത്തിന്റെയും മാക്സ് ഡ്രീം ഫൗണ്ടേഷൻ്റെയും നേതൃത്വത്തിൽ അനുസ്മരണം സംഘടിപ്പിച്ചു.

Arya bhavan inner

അനുസ്മരണം പാവറട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ആൻ്റോലിജോ ഉത്ഘാടനം ചെയ്തു. മാക്സ് ഡ്രീം ഫൗണ്ടേഷൻ ചെയർമാൻ അഡ്വ. സുജിത് അയിനിപ്പുള്ളി അധ്യക്ഷത വഹിച്ചു. ഡോ.എ. അയ്യപ്പൻ്റെ തെരഞ്ഞെടുത്ത ലേഖനങ്ങൾ സമാഹരിച്ച് പ്രസിദ്ധീകരിച്ച റാഫി നീലങ്കാവിലിനേയും പ്രശാന്ത് മാധവനേയും ആദരിച്ചു .

Second Paragraph  Sarovaram(working)

സ്കൂൾ പ്രധാനാധ്യാപിക മീന ജഗദീഷ്, വാർഡ് മെമ്പർ സരിത രാജീവ്, സബീഷ് മരുതയൂർ, സുരേഷ് അമ്പാടി, ടി. ആർ. അജിത്ത് കുമാർ , അധ്യാപികമാരായ പി.എസ്.മീന,
സി. ജെ.ഷൈനി, ആർ.കെ.
സൗദ എന്നിവർ പ്രസംഗിച്ചു.

Third paragraph Saravan bhavan

തൃശൂർ ജില്ലയിലെ മരുതയൂരിലാണ് ഡോക്ടർ അയ്യപ്പൻ ജനിച്ചത്. മരുതയൂർ ജി യു. പി. സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം പാവറട്ടി സെൻ്റ് ജോസഫ്സ് ഹൈസ്കൂളിൽ പഠനം തുടർന്നു. സാമ്പത്തികമായി പിന്നോക്കാവസ്ഥയിൽ ഉള്ള കുടുംബാംഗം ആയിരുന്നെങ്കിലും ജ്യേഷ്ഠ സഹോദരൻ അയിനിപ്പുള്ളി ധർമ്മദേവൻ മാസ്റ്ററുടെ പിന്തുണയിൽ മദ്രാസ് സർവ്വകലാശാലയിൽ നിന്ന് എം.എ. യും ലണ്ടൻ സ്കൂൾ ഓഫ് എക്കണോമിക്സിൽ നിന്ന് പി എച്ച് ഡിയും കരസ്ഥമാക്കിയ അദ്ദേഹം മദ്രാസ് സർവ്വകലാശാലയിലെ നരവംശശാസ്ത്ര വിഭാഗം തലവനായി സ്ഥാനമേറ്റു.

First Paragraph Jitesh panikar (working)

ചെന്നൈ മ്യൂസിയം ആൻഡ് ആർട്ട് ഗാലറിയുടെ ഡയറക്ടർ, കോർണൽ യൂണിവേഴ്സ്റ്റിയിലെ വിസിറ്റിംഗ് പ്രൊഫസർ, ഉത്കൽ സർവ്വകലാശാലയിലെ നരവംശശാസ്ത്ര വിഭാഗംമേധാവി, ട്രൈബൽ റിസർച്ച് ബ്യൂറോ ഓഫ് ഒറീസയുടെ ഡയറക്ടർ, കേരള സർവ്വകലാശാല വൈസ് ചാൻസലർ എന്നീ പദവികളും അദ്ദേഹം വഹിക്കുകയുണ്ടായി.

.