Madhavam header
Above Pot

കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പുരോഗതി , ദിശ അവലോകന യോഗം ചേർന്നു

തൃശൂർ: കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ജില്ലയിലെ പുരോഗതി വിലയിരുത്താനായി ടി എൻ പ്രതാപൻ എം പി യുടെ അധ്യക്ഷതയിൽ ജില്ലാ വികസന കോർഡിനേഷൻ ആന്റ് മോണിറ്ററിങ് സമിതി യോഗം വീഡിയോ കോൺഫറൻസിലൂടെ  ചേർന്നു. 2021-22 സാമ്പത്തിക വർഷത്തെ ‘ദിശ’യുടെ ആദ്യ യോഗമാണ് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്നത്. ജില്ലയിലെ വിവിധ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പുരോഗതി യോഗത്തിൽ ചർച്ച ചെയ്തു. ടി എൻ പ്രതാപൻ എംപി, കലക്ടർ എസ് ഷാനവാസ് എന്നിവർ പദ്ധതികൾ അവലോകനം ചെയ്തു. ത്വരിതഗതിയിൽ പദ്ധതികൾ പൂർത്തീകരിക്കുന്നതിന് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ശ്രദ്ധ ചെലുത്തണമെന്ന് എംപി നിർദേശിച്ചു.

Astrologer


പൊതുപണം ഉപയോഗിച്ചുകൊണ്ടുളള വികസന പ്രവർത്തനങ്ങൾ സാധാരണക്കാരായ ജനങ്ങൾക്ക് ഏറ്റവും പ്രയോജനകരമായ രീതിയിൽ നടപ്പാക്കുക, വികസന പ്രവർത്തനങ്ങളിൽ ജനപതിനിധികളുടെ പങ്കാളിത്തം ഉറപ്പാക്കുക എന്നിവയാണ് ജില്ലാ വികസന കോർഡിനേഷൻ ആന്റ് മോണിറ്ററിങ് സമിതി കൊണ്ട് ലക്ഷ്യമിടുന്നത്. ഈ സമിതി പദ്ധതി നിർവ്വഹണത്തിന് ആവശ്യമായ മാർഗ നിർദ്ദേശങ്ങൾ നൽകുകയും  ആവശ്യമെങ്കിൽ ഉചിതമായ ഭേദഗതി നിർദ്ദേശങ്ങൾ സംസ്ഥാന കേന്ദ്ര സർക്കാരുകൾക്ക് ശുപാർശ ചെയ്യുകയും ചെയ്യും.


യോഗത്തിൽ കോർപറേഷൻ മേയർ എം കെ വർഗീസ്, ജോയിന്റ് പ്രോഗ്രാം കോർഡിനേറ്റർ ബാലഗോപാൽ, പ്രൊജക്ട് ഡയറക്ടർ സെറീന എ റഹ്മാൻ, വിവിധ ജില്ലാ തല നിർവഹണ ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Vadasheri Footer