Header 1 = sarovaram
Above Pot

ദൃശ്യ ഓൾ കേരള അണ്ടർ 16 ക്രിക്കറ്റ് ടൂർണ്ണമെൻ്റ് എപ്രിൽ 4 മുതൽ 7 വരെ

ഗുരുവായൂർ : ദൃശ്യ ഗുരുവായൂരിൻ്റെ ആഭിമുഖ്യത്തിൽ രണ്ടാമത് ഓൾ കേരള അണ്ടർ 16 ക്രിക്കറ്റ് ടൂർണ്ണമെൻ്റ് എപ്രിൽ 4 മുതൽ 7 വരെ ഗുരുവായൂർ നഗരസഭ ഭഗത് സിംഗ് ഗ്രൗണ്ടിൽ (തൈക്കാട്) നടക്കുമെന്ന് ദൃശ്യ ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു . തൃശൂർ ജില്ലയിലെ ആത്രേയ ക്രിക്കറ്റ് അക്കാഡമി, ലൂംഗ്സ് ക്രിക്കറ്റ് അക്കാഡമി, മറ്റ് ജില്ലകളിലെ ടൗൺ ക്ലബ്ബ് കരുനാഗപ്പള്ളി, തൃപ്പുണിത്തറ ക്രിക്കറ്റ് ക്ലബ്ബ് , ന്യൂകിഡ്സ് ക്രിക്കറ്റ് അക്കാഡമി ചെങ്ങന്നൂർ, സോബേഴ്സ് ക്രിക്കറ്റ് ക്ലബ്ബ് നോർത്ത് പറവൂർ എന്നി ടീമുകളാണ് പങ്കെടുക്കുന്നത്.

Astrologer

ടീമുകളെ 2 പൂളുകളാക്കി ലീഗ് കം നോക്കൗട്ട് അടിസ്ഥാനത്തിലാണ് ടൂർണ്ണമെൻ്റ് നടത്തുന്നത്. രണ്ട് പൂളുകളിലെ വിജയികളും തമ്മിൽ ഏപ്രിൽ 7 ന് ഫൈനൽ നടക്കും. അന്ന് തന്നെ രാവിലെ 7.30 ന് തൃശൂർ ജില്ലയിലെ പ്രമുഖ അക്കാഡമികളായ ലൂംഗ്സ് ക്രിക്കറ്റ് അക്കാഡമിയും ട്രൈഡൻ്റ് ക്രിക്കറ്റ് അക്കാഡമിയും തമ്മിൽ വനിത പ്രദർശന മത്സരവും നടക്കും. ഏപ്രിൽ 4 ന് രാവിലെ 8 മണിക്ക് നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് ടൂർണ്ണമെൻ്റ് ഉദ്ഘാടനം ചെയ്യുന്നതും ഏപ്രിൽ 7 ന് വൈകീട്ട് 4.30 ന് ഗുരുവായൂർ അസി കമ്മീഷണർ ഓഫ് പോലീസ് സി സുന്ദരൻ സമ്മാനദാനം നിർവ്വഹിക്കുകയും ചെയ്യും.

വിജയികൾക്ക് 50,000 രൂപ കാഷ് അവാർഡും കെ.കെ മോഹൻറാം മെമ്മോറിയൽ ട്രോഫിയും റണ്ണേഴ്സിന് 25,000 രൂപ കാഷ് അവാർഡും ഡോ കെ പത്മനാഭൻ മെമ്മോറിയൽ ട്രോഫിയും നൽകും.

ഫൈനൽ മത്സരത്തിന് ശേഷം സമ്മാന ദാന ചടങ്ങിൽ വച്ച് ജില്ലയിലെ ഏറ്റവും മുതിർന്ന ക്രിക്കറ്റ് താരം വടക്കാഞ്ചേരി ക്രിക്കറ്റ് ക്ലബ്ബിലെ എം.ആർ വെങ്കിടേഷിനെ ആദരിക്കും. കേരള ക്രിക്കറ്റ് അസോസിയേഷൻ ജൂനിയർ സെലക്ഷൻ കമ്മറ്റി അംഗം തൃശൂർ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട് സ്ഥാനങ്ങൾ അലങ്കരിച്ചിട്ടുണ്ട്. മുൻ കാലിക്കറ്റ് യൂണിവേഴ്സിറ്റി താരമായിരുന്നു.

വാർത്ത സമ്മേളനത്തിൽ ദൃശ്യ ഭാരവാഹികളായ കെ.കെ ഗോവിന്ദദാസ്, അരവിന്ദൻ പല്ലത്ത്, ആർ രവികുമാർ, അജിത് ഇഴുവപ്പാടി, വി.പി ആനന്ദൻ, എ.കെ രാധാകൃഷ്ണൻ, പി. ശ്യാംകുമാർ എന്നിവർ പങ്കെടുത്തു.

Vadasheri Footer