Above Pot

ഗുരുവായൂർ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ കവർച്ച പ്രതി പിടിയിൽ

ഗുരുവായൂർ : സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്നും 32 ലക്ഷത്തിലധികം രൂപ മോഷ്ടിച്ച പ്രതി പിടിയിൽ .തൃശൂർ അമല നഗർ തൊഴുത്തും പറമ്പിൽ വീട്ടിൽ ജോയ് ജോസഫ് മകൻ അശോഷ് ജോയ് (34) ആണ് പിടിയിലായത്
ഗുരുവായൂർ പടിഞ്ഞാറെ നടയിൽ ഗാന്ധിനഗറിലുള്ള എൽ & റ്റി മൈക്രോ ഫിനാൻസ് സ്ഥാപനത്തിന്റെ ലോക്കറിൽ സൂക്ഷിച്ചിരുന്ന 32 ലക്ഷത്തി നാൽപ്പതിനായിരത്തി അറന്നൂറ്റി അമ്പത് രൂപ കള്ള താക്കോൽ ഉപയോഗിച്ച് ആണ് ഇയാൾ കവർച്ച നടത്തിയത്

First Paragraph  728-90

Second Paragraph (saravana bhavan

തൃശൂർ സിറ്റി ജില്ലാ പോലീസ് മേധാവി അങ്കിത് അശോകന്റെ കീഴിലുള്ള പ്രത്യേക അന്വേഷണ സംഘത്തിലുളള സീനിയർ സിവിൽ പോലീസ് ഓഫീസർ കെ. ജി. പ്രദീപ്, സിവിൽ പോലീസ് ഓഫീസർമാരായ സിംസൺ , സജി ചന്ദ്രൻ, അരുൺ എന്നിവരുടെ സഹായത്താൽ ഗുരുവായൂർ അസിസ്റ്റൻ്റ് കമ്മീഷണർ . സി. സുന്ദരൻ്റെ നിർദ്ദേശപ്രകാരം ഗുരുവായൂർ ടെമ്പിൾ പോലീസ് ഇൻസ്പെക്ടർ എ. പ്രേംജിത്തിൻ്റെ നേതൃത്വത്തിൽ ടെമ്പിൾ പോലീസ് സബ് ഇൻസ്പെക്ടർ വി.പി. അഷറഫ് ആണ് അറസ്റ്റ് ചെയ്തത് . കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

പ്രതി നിലവിൽ എൽ & റ്റി ഫൈനാൻസിൻ്റെ അരണാട്ടുകര ബ്രാഞ്ചിലെ മാനേജരാണ്. സബ് ഇൻസ്പെക്ടർ കെ. ഗിരി. അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടർമാരായ ജോബി ജോർജ്ജ്, സാജൻ സീനിയർ സിവിൽ പോലീസ് ഓഫീസർ എൻ. രഞ്ജിത് സിവിൽ പോലീസ് ഓഫീസർ വി.എം. ഷെഫീക്ക് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു