Header 1 vadesheri (working)

ഗുരുവായൂരിലെ ധനകാര്യ സ്ഥാപനത്തിൽ നിന്നും മോഷ്ടിച്ച 32.40 ലക്ഷം രൂപ കണ്ടെടുത്തു

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂരിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്നും മോഷ്ടിച്ച 32,40,650/- ( മുപ്പത്തിരണ്ട് ലക്ഷത്തി നാൽപ്പതിനായിരത്തി അറന്നൂറ്റി അൻപത് രൂപ യും) കണ്ടെടുത്തുപടിഞ്ഞാറെ നടയിൽ ഗാന്ധിനഗറിലുള്ള എൽ & റ്റി മൈക്രോ ഫിനാൻസ് സ്ഥാപനത്തിന്റെ ലോക്കറിൽ നിന്നും കഴിഞ്ഞ 11 ന് മോഷണം പോയ മുഴുവൻ തുക യും പോലീസ് കണ്ടെത്തി ,ഇതിനു പുറമെ പ്രതി മോഷണ സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങളും ഹെൽമറ്റും , ഷൂസും , ലോക്കർ തുറക്കാൻ ഉപയോഗിച്ച താക്കോൽ എന്നിവയും കണ്ടെത്തി

First Paragraph Rugmini Regency (working)

പ്രതി തൃശൂർഅമല നഗർ തൊഴുത്തും പറമ്പിൽ ജോയ് ജോസഫ് മകൻ അശോഷ് ജോയ് (34)യെ പോലീസ് കസ്റ്റഡിയിൽ വാങ്ങി പ്രതിയുടെ ഭാര്യയുടെ വീടും പ്രതിയുമായി അടുപ്പമുള്ളവരുടെയും വീട്ടുകൾ പരിശോധന നടത്തി അന്വേഷണം നടത്തി വരവെ പ്രതിയുടെ കുടുംബ സുഹൃത്തും പ്രതി മോഷണത്തിന് ഉപയോഗിച്ച വാഹനത്തിൻ്റെ ഉടമസ്ഥയുടെ മുണ്ടൂർ വരടിയത്തുള്ള സ്ഥിരം ആൾ താമസമില്ലാതെ പൂട്ടിയിട്ട വീട്ടിൽ നിന്നുമാണ് മോഷണ മുതൽ കണ്ടെടുത്തത് . പ്രതി മോഷണം നടത്തിയ ദിവസം തന്നെ മോഷ്ടിച്ച മുതലുകളും മറ്റും ഈ വീട്ടിൽ ഒളിപ്പിച്ച് വെക്കുകയായിരുന്നു.

Second Paragraph  Amabdi Hadicrafts (working)

ഗുരുവായൂർ പോലീസ് അസിസ്റ്റൻ്റ് കമ്മീഷണർ . സി. സുന്ദരൻ്റെ നേതൃത്വത്തിൽ ഗുരുവായൂർ ടെമ്പിൾ പോലീസ് സബ് ഇൻസ്പെക്ടർ വി.പി. അഷ്റഫ് . സബ് ഇൻസ്പെക്ടർ കെ. ഗിരി. അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടർമാരായ ജോബി ജോർജ്ജ്, സാജൻ, വനിതാ സീനിയർ സിവിൽ പോലീസ് ഓഫീസർ മിനി, സിവിൽ പോലീസ് ഓഫീസർ സരിൽ എന്നിവരാണ് വീടുകൾ പരിരോധന നടത്തി മുതലുകൾ കണ്ടെടുത്തത്