Above Pot

ഗുരുവായൂർ ദേവസ്വത്തിലെ റെയ്‌ഡിൽ കണ്ടെത്തിയത് കോടികളുടെ ക്രമക്കേട്

ഗുരുവായൂര്‍ : ഗുരുവായൂർ ദേവസ്വം ഓഫീസിൽ കഴിഞ്ഞ ദിവസം ആദായ നികുതി വകുപ്പ് നടത്തിയ റെയ്‌ഡിൽ കണ്ടെത്തിയത് വന്‍ ക്രമക്കേട്. ഒരു ടെണ്ടറും ഇല്ലാതെയാണ് കോടിക്കണക്കിനു രൂപയുടെ സാധനങ്ങൾ വാങ്ങി കൂട്ടുന്നത് . പ്രധാനമന്ത്രിയുടെ സന്ദർശനം പ്രമാണിച്ചു ഒന്നര കോടി രൂപയിൽ അധികം രൂപയ്ക്കാണ് മെറ്റൽ ഡിക്ടർ മെഷിൻ വാങ്ങിയത് പ്രധാനമന്ത്രി വന്നു പോയ ശേഷമാണു മെഷിൻ സ്ഥാപിച്ചത് ടെൻഡർചെയ്യാതെയാണ് ഈ മെഷിനുകൾ വാങ്ങി കൂട്ടിയത് .ഇതിനു പു റമെ വസ്തു ക്രയവിക്രയത്തിൽ വൻ അഴിമതിയാണ് കണ്ടെത്തിയത്.

First Paragraph  728-90

Second Paragraph (saravana bhavan

കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവരുടെ ആദായ നികുതി അ ടക്കുന്നില്ല . ജീവനക്കാർ ലോൺ എടുത്ത് തിരിമറി നടത്തുന്നു തുടങ്ങിയ നിരവധി ക്രമക്കേടുകൾ ആണ് ആദായ നികുതി വകുപ്പ് പരിശോധനയില്‍ കണ്ടെത്തിയത് ദേവസ്വം ബോര്‍ഡില്‍ ഒന്നിനും കൃത്യമായ കണക്കുകളില്ലെന്ന് കണ്ടെത്തി. 2018-19 സാമ്പത്തിക വര്‍ഷം ഓഡിറ്റ് നടന്നിട്ടില്ല. ആദായനികുതി വകുപ്പിന്റെ നോട്ടീസ് ദേവസ്വം ബോര്‍ഡ് തുടര്‍ച്ചയായി അവഗണിച്ചെന്നും വ്യക്തമാകുന്നു.


ആദായ നികുതി വകുപ്പിന്റെ ടിഡിഎസ് വിഭാഗമാണ് റെയ്ഡിന് നേതൃത്വം നല്‍കിയത്. വകുപ്പിന്റെ നോട്ടീസുകള്‍ ദേവസ്വം ബോര്‍ഡ് പലതവണ നിരസിച്ചു. രേഖകള്‍ ആവശ്യപ്പെട്ടിട്ടും നല്‍കിയില്ല. അക്കൗണ്ടുകള്‍ സംബന്ധിച്ച വിശദാംശങ്ങളും സമര്‍പ്പിച്ചില്ലെന്നും ആദായനികുതി വകുപ്പ് ചൂണ്ടിക്കാട്ടുന്നു