Header 1 vadesheri (working)

ഗുരുവായൂർ ദേവസ്വം വാദ്യ വിദ്യാലയത്തിലേക്ക് അപേക്ഷ ക്ഷണിച്ചു

Above Post Pazhidam (working)

ഗുരുവായൂർ : ദേവസ്വം വാദ്യ വിദ്യാലയത്തിൽ ചെണ്ട, തിമില, മദ്ദളം, കൊമ്പ്, കുറുംകുഴൽ, നാദസ്വരം, തവിൽ, അഷ്ടപതി എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 37 സീറ്റുകളാണുള്ളത്. ഗുരുകുല സമ്പ്രദായത്തിൽ പഠിക്കാൻ താല്പര്യമുള്ള കുട്ടികളുടെ രക്ഷിതാക്കളിൽ നിന്നാണ് അപേക്ഷ ക്ഷണിച്ചത്. 12 നും 15 നും മധ്യേ പ്രായപരിധി ഉള്ളവരും ഏഴാം തരം ജയിച്ചവരുമാകണം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് താമസം, ഭക്ഷണം, പ്രതിമാസം 1000 രൂപ സ്റ്റൈഫന്റ് എന്നിവ അനുവദിക്കും.

First Paragraph Rugmini Regency (working)

വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം കുട്ടികളുടെ വിദ്യാഭ്യാസ യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഓഗസ്റ്റ് 9 വൈകുന്നേരം 3 മണിക്ക് മുമ്പായി ഗുരുവായൂർ ദേവസ്വം ഓഫീസിലോ, അഡ്മിനിസ്ട്രേറ്റർ, ഗുരുവായൂർ ദേവസ്വം, പിഒ ഗുരുവായൂർ എന്ന വിലാസത്തിൽ തപാൽ മാർഗമോ സമർപ്പിക്കണം. കവറിന് പുറത്ത് വാദ്യ വിദ്യാലയത്തിലെ പ്രവേശനത്തിനുള്ള അപേക്ഷ എന്ന രേഖപ്പെടുത്തണം. ഫോൺ: 0487 2556335, 2552801

Second Paragraph  Amabdi Hadicrafts (working)