Post Header (woking) vadesheri

ദേവസ്വം വാദ്യകലാ വിദ്യാലയത്തിൽ
പ്രവേശനോൽസവം

Above Post Pazhidam (working)

ഗുരുവായൂർ : ദേവസ്വം വാദ്യകലാ വിദ്യാലയത്തിൽ പുതുതായി പ്രവേശനം ലഭിച്ച വിദ്യാർത്ഥികളുടെ പ്രവേശനോൽസവം നടന്നു. പ്രശസ്ത വാദ്യകലാകാരൻ പെരുവനം കുട്ടൻ മാരാർ പ്രവേശനോൽസവം ഉദ്ഘാടനം ചെയ്തു.പഠനത്തിനൊപ്പം സർഗാത്മകമായ കഴിവുകൾ പോഷിപ്പിക്കാനുളള ശ്രമങ്ങൾ സ്വാഗതാർഹമാണെന്ന് അദ്ദേഹം പറഞ്ഞു. ഏത് വിഷയത്തിലും ചിട്ടയായ സാധകം അനിവാര്യമാണ്. താളം ഉറച്ചാൽ പ്രതിഭ ഉള്ള ഏത് കലാകാരനും മികവ് പ്രകടിപ്പിക്കാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Ambiswami restaurant

ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ: വി.കെ.വിജയൻ അധ്യക്ഷനായിരുന്നു. നഗരസഭ ചെയർമാൻ എം.കൃഷ്ണദാസ് മുഖ്യാതിഥിയായി പങ്കെടുത്തു. വാദ്യകലാ വിദ്യാലയം പൂർവ്വ വിദ്യാർത്ഥിയും എംജി സർവ്വകലാശാല കലോൽസവത്തിൽ നാഗസ്വരം ജേതാവുമായ ‘എസ്.എസ്. അജയ് കൃഷ്ണനെ ചടങ്ങിൽ ആദരിച്ചു. ദേവസ്വത്തിൻ്റെ ഉപഹാരം പെരുവനം കുട്ടൻ മാരാർ അദ്ദേഹത്തിന് സമ്മാനിച്ചു. ദേവസ്വം ഭരണസമിതി അംഗങ്ങളായ സി.മനോജ്, അഡ്വ: കെ.വി.മോഹന കൃഷ്ണൻ എന്നിവർ സംസാരിച്ചു.

Second Paragraph  Rugmini (working)

ആദരവിന് അജയ് കൃഷ്ണൻ നന്ദി പറഞ്ഞു. ചടങ്ങിൽ വാദ്യകലാ വിദ്യാലയം പ്രിൻസിപ്പാൾ ശിവദാസൻ ടി വി സ്വാഗതവും അഷ്ടപദി അധ്യാപകൻ ജ്യോതി ദാസ് കൃതജ്ഞതയും രേഖപ്പെടുത്തി. എട്ട് വിഭാഗങ്ങളിലായി 35 വിദ്യാർത്ഥികളാണ് പുതുതായി വാദ്യകലാ വിദ്യാലയത്തിൽ പ്രവേശനം നേടിയത്

Third paragraph