Header 1 vadesheri (working)

ജാതി അധിക്ഷേപം,  ദേവസ്വം ഉദ്യോഗസ്ഥക്കെതിരെയുള്ള പ്രതികാര നടപടി അവസാനിപ്പിക്കണം

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ആരോഗ്യ വിഭാഗത്തിൽ അസിസ്റ്റന്റ് ഹെൽത്ത് ഇൻസ് പെറ്ററായി ജോലി ചെയ്യുന്ന പട്ടിക ജാതി വിഭാഗത്തിൽപ്പെടുന്ന ജീവനക്കാരിക്കെതിരെ യുള്ള അധികൃതരുടെ പ്രതികാര നടപടി അവസാനിപ്പിക്കണമെന്ന്  ദളിത് ഫോറം സംസ്ഥാന കമ്മിറ്റി ആവശ്യപെട്ടു.
തനിക്കെതിരെ ജാതിയമായി പെരുമാറിയ
മേലുദ്യോഗസ്ഥനെതിരെ പോലീസിൽ പരാതി നൽകിയതിന്റെ പ്രതികാ ര നടപടിയുടെ ഭാഗമായി ഈ ജീവനകാരിയെസ്റ്റോർ റൂമിന്റെ ചുമതലയിലേക്കാണ് ഇപ്പോൾ ചുമതല മാറ്റിയിരിക്കുന്നത്

First Paragraph Rugmini Regency (working)


ദളിത്‌ വിഭാഗത്തിൽപ്പെട്ട ഈ ജീവനകാരിയുടെ പരാതിയിൽ സീനിയർ ഹെൽത്ത് ഇൻസ്പെക്ടർക്കെതിരെ പട്ടികജാതി അതിക്രമം തടയൽ വകുപ്പ് പ്രകാരം ഗുരുവായൂർ ടെമ്പിൾ പോലിസ് സ്റ്റേഷനിൽ കേസ് നിലനിൽക്കുന്നുണ്ട് ഗുരുവായൂർ എ സി പി ആണ് കേസ് അന്വേഷണം നടത്തുന്നത്
സീനിയർ ഹെൽത്ത് ഇൻസ്‌പെടേറെ സർവീസിൽ നിന്നും സസ്പെന്റ് ചെയ്ത് അന്വേഷണം നടത്തണമെന്നും
എസ് സി വിഭാഗത്തിൽപ്പെട്ട ജീവനക്കാരിയോടുള്ള പ്രതികാര നടപടി ദേവസ്വം ബോർഡ്‌ അധികൃതർ അവസാനിപ്പിക്കണമെന്നും ആരോപണ വിധേയനായസീനിയർ ഹെൽത്ത് ഇൻസ്പെറ്റരെ സർവീസിൽ നിന്നും സസ്പെൻറ് ചെയ്യണമെന്നും കേരള ദലിത് ഫോറം സംസ്ഥാന പ്രസിഡണ്ട്‌ ചോലയിൽ വേലായുധൻ അവശ്യപ്പെട്ടു