Above Pot

ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ വ്യാജ ഡിഗ്രിക്കാരോ ?

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കോളിൽ മതിയായ യോഗ്യത ഇല്ലാത്തവർ ജോലി ചെയ്യുന്നതായി ആക്ഷേപം . താൽക്കാലിക അധ്യാപക ഒഴിവിലേക്ക് അടുത്തിടെ ദേവസ്വം അധികൃതർ ഇന്റർവ്യൂ നടത്തി സ്‌കൂളിലേക്ക് അയച്ച രണ്ടു പേരുടെ സർട്ടിഫിക്കറ്റ് പരിശോധിച്ചപ്പോൾ മതിയായ യോഗ്യത ഇല്ലാത്തവർ ആണ് എന്ന് കണ്ടെത്തി ദേവസ്വം ഓഫീസിലേക്ക് തന്നെ തിരിച്ചയച്ചിരുന്നു , ഓഫീസിൽ തിരിച്ചെത്തിയ ഉദ്യോഗാർത്ഥി കളോട് നിങ്ങൾ എത്രയും വേഗം സ്ഥലം വിട്ടോളൂ അല്ലെങ്കിൽ കുടുങ്ങുമെന്ന് ഭീഷണിപ്പെടുത്തി ഓടിച്ചു വിടുകയായിരുന്നുവത്രേ ,

First Paragraph  728-90

Second Paragraph (saravana bhavan

സംസ്‌കൃത പണ്ഡിതനും പ്രഭാഷകനു മായ ചെയർ മാൻ ഡോ : വി കെ വിജയൻ അടക്കമുള്ളവർ ഇന്റർവ്യൂ ചെയ്ത് പാസാക്കി വിട്ട ഉദ്യോഗാർത്ഥികൾക്കാണ് മതിയായ യോഗ്യത ഇല്ലെന്ന് സ്‌കൂൾ അധികൃതർ കണ്ടെത്തിയത് . ഒരു ഉദ്യോഗാർത്ഥി ചെയർമാന്റെ ഇഷ്ട വിഷയമായ സംസ്കൃതത്തിലും മറ്റൊന്ന് സോഷ്യൽ സ്റ്റഡീസിലും ആയിരുന്നു , സംസ്കൃത അധ്യാപികയുടെ യോഗ്യത പോലും തിരിച്ചറിയാൻ കഴിയാതെ പോയി എന്നതാണ് സംശയം ജനിപ്പിക്കുന്നത് , ഇതോടെ വ്യാജ ഡിഗ്രിക്കാരും ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ ഉണ്ടെന്നുള്ള ചില മാതാ പിതാക്കളുടെ സംശയം ബ ലപ്പെടു കയാണ് ,

സ്‌കൂളിലെ അക്കാദമിക് നിലവാരം വളരെ മോശമാണെന്ന് മാതാ പിതാക്കൾ തന്നെ സാക്ഷ്യപ്പെടുത്തുന്നു .ഇത് മനസിലാക്കിയ പല മാതാപിതാക്കളും കുട്ടികളെ നിലവാരമുള്ള സ്‌കൂളിലേക്ക് മാറ്റി കുട്ടികളുടെ വിദ്യാഭ്യാസ ഭാവി സുരക്ഷിതമാക്കി ഗുരുവായൂരിന്റെ കഥാകാരന്റെ മകനും തന്റെ കുട്ടിയുടെ വിദ്യാഭ്യാസം നിലവാര മുള്ള സ്‌കൂളിക്ക് മാറ്റി . ദേവസ്വം സ്‌കൂൾ ആകുമ്പോൾ നിലവാരമുള്ള വിദ്യാഭ്യാസം തന്റെ കുട്ടിക്ക് ലഭിക്കുമെന്ന് പ്രതീക്ഷിച്ചാണ് സാധാരണക്കാരായ പല മാതാ പിതാക്കളൂം തങ്ങളുടെ കുട്ടികളെ ഇവിടെ ചേർക്കുന്നത് .തങ്ങൾക്ക് കിട്ടാതെ പോയ വിദ്യാഭ്യാസം മക്കൾക്ക് ലഭിക്കുമെന്ന പ്രതീക്ഷയിൽ ആണ് പലരും വരുന്നത് , സ്‌കൂളിലെകുറഞ്ഞ ഫീസും ഇവരെ ആകർഷിക്കുന്നു .

ഇവർ അറിയുന്നില്ലല്ലോ മറ്റ് സ്‌കൂളുകളിൽ നിന്നും പഠിച്ചിറങ്ങുന്ന കുട്ടികളോട് മത്സരിക്കുമ്പോൾ തങ്ങളുടെ മക്കൾ പിന്തള്ളി പോകുമെന്ന് . കേരള സിലബസിൽ പ്രവർത്തിക്കുന്ന ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ പഠിച്ച കുട്ടികൾ പോലും ഉന്നത നിലയിൽ എത്തുമ്പോഴും , ദേവസ്വം സ്‌കൂളിലെ സിബി എസ് ഇ സിലബസ് പഠിച്ചിറങ്ങുന്നവർ ഉന്നത വിദ്യാഭ്യാസത്തിന് സ്വാശ്രയ കോളേജുകളെ സമീപിക്കേണ്ടി വരുന്നു. 1,300 വിദ്യാർഥികൾ ആണ് എൽ കെ ജി മുതൽ പ്ലസ് റ്റു വരെ ഇവിടെ പഠിക്കുന്നത് 40 ഡിവിഷനിലായി 60 അധ്യാപകരും ജോലി ചെയ്യുന്നു , ഇതിൽ 15 അധ്യാപകർ മാത്രമാണ് താൽക്കാലികക്കാർ ആയി ജോലി ചെയ്യുന്നത് മറ്റുള്ളവർ സ്ഥിരം നിയമനം ലഭിച്ചവരും.

സർക്കാർ അധ്യാപകർക്ക് നൽകുന്ന നിരക്കിലാണ് സ്ഥിരം അധ്യാപകർക്ക് ദേവസ്വം ശമ്പളം നൽകുന്നത് . ഇന്ത്യയിലെ ഒരു സി ബി എസ് ഇ സ്‌കൂളിലും സർക്കാർ നിരക്കിൽ ശമ്പളം നൽകുന്നില്ല , രാഷ്ട്രീയ ക്കാരുടെ ഭാര്യമാർക്കും മക്കൾക്കും സർക്കാർ നിരക്കിലുള്ള ശമ്പളം ലഭിക്കാൻ വേണ്ടിയുള്ള കൗശലമാണ് ഇവിടെ നടപ്പാക്കിയത് .ശരാശരി 32 കുട്ടികൾ മാത്രമാണ് ഓരോ ക്ലാസിലും ഉള്ളത് മറ്റുള്ള സ്‌കൂളുകളിൽ 60 കുട്ടികൾ വരെ ഓരോ ക്‌ളാസിലും ഉണ്ടാകും . പ്രമോഷൻ ലഭിക്കാൻ സീനിയോറിറ്റി മാത്രം മതി യാതൊരു പരീക്ഷയും എഴുതേണ്ട , ഹിന്ദി മുതൽ കായിക, നൃത്ത , സംഗീത അധ്യാപകർക്കും വരെ ഇവിടെ പ്രിൻ സിപൽ ആകാൻ കഴിയും മറ്റു സ്‌കൂളിലെ പോലെ അധ്യാപകർക്ക് നിർബന്ധിത റിഫ്രഷർ കോഴ്സ് ഒന്നും ആവശ്യമില്ല , അത് കൊണ്ട് ജോലിക്കു കയറുമ്പോൾ ഉള്ള വിവരം വെച്ചാണ് വിരമിക്കുന്നത് വരെ കുട്ടികളെ പഠിപ്പിക്കുന്നത് ,

മൂന്ന് കോടി രൂപയാണ് ദേവസ്വം ഓരോ വർഷം ഈ സ്‌കൂളിന് വേണ്ടി ചിലവഴിക്കേണ്ടി വരുന്നത് , കെട്ടിട നിർമാണം തുടങ്ങി മറ്റു കാര്യങ്ങൾക്ക് വേറെയും ലക്ഷങ്ങൾ ചെലവഴിക്കണം, ഗുരുവായൂർ ദേവസ്വത്തിന് കീഴിൽ മൾട്ടി സ്പെഷാലിറ്റി ആശുപത്രിയുടെ ആവശ്യം ഉണ്ടോ എന്ന് ചോദിച്ച ദേവസ്വം കമ്മീഷ്ണർ ഇംഗ്ലീഷ് മീഡിയം സ്‌കൂളിന് വേണ്ടി ദേവസ്വം കോടികൾ ചിലവഴിക്കുന്നത് കാണാതെ പോകുന്നു എന്ന ആക്ഷേപവുമുണ്ട് ഗുരുവായൂർ ശ്രീകൃഷ്ണ സ്‌കൂളിൽ ഇംഗ്ലീഷ് മീഡിയം വിഭാഗം ആരംഭിച്ചാൽ മൂന്ന് കോടി രൂപ വീതം എല്ലാവർഷവും ദേവസ്വത്തിന് ലാഭിക്കാൻ കഴിയും എന്നാണ് ഒരു വിഭാഗം ദേവസ്വം ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടത്