Post Header (woking) vadesheri

ഗുരുവായൂർ ദേവസ്വം ക്വാർട്ടേഴ്‌സിൽ തീപിടുത്തം

Above Post Pazhidam (working)

ഗുരുവായൂർ: താമരയൂർ ദേവസ്വം ക്വാർട്ടേഴ്‌സിൽ തീപിടുത്തം. താമരയൂർ ദേവസ്വം ക്വാർട്ടേഴ്‌സിലെ ഒന്നാമത്തെ കെട്ടിടത്തിലെ മൂന്നാം നിലയിലാണ് തീപിടുത്തം ഉണ്ടായത്. വൈകിട്ട് നാലിനായിരുന്നു സംഭവം. ഗോവണിക്കരികിൽ വിറകുകളും മറ്റും സാധനങ്ങളും സൂക്ഷിച്ചിരുന്ന ഭാഗത്താണ് തീപിടുത്തം ഉണ്ടായത്. ആളപായമില്ല.

Ambiswami restaurant

ചൂടിന്റെ കാഠിന്യത്തിൽ കെട്ടിടത്തിന്റെ മുകൾ ഭാഗത്തുനിന്നും കോൺക്രീറ്റ് കട്ടകൾ അടർന്നു വീണിട്ടുണ്ട്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഗുരുവായൂർ ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു. ഷോർട്ട് സർക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണമെന്നാണ് സംശയിക്കുന്നത്.അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എം.ജി. രാജ സുബ്രഹ്മണ്യൻ, ഗ്രേഡ് അസിസ്റ്റന്റ് ഓഫീസർ അജിത് കുമാർ , ഫയർ ഓഫീസർമാരായ സുനിൽകുമാർ, ഷിയാസ്, ലിജു, ഷിബു, ഉമേഷ്‌ എന്നിവർ തീയണക്കുന്നതിന് നേതൃത്വം നൽകി.

Second Paragraph  Rugmini (working)

വിവരമറിഞ്ഞ് ഗുരുവായൂർ ദേവസ്വം ചെയർമാന്റ നേതൃത്വത്തിൽ ഭരണ സമിതി അംഗങ്ങൾ സ്ഥലം സന്ദർശിച്ചു.