Header 1 = sarovaram
Above Pot

ദേവസ്വം ഭരണസമിതിയിലെ പുതിയ അംഗങ്ങളുടെ ‘സത്യപ്രതിജ്ഞ സെപ്റ്റംബർ 6 ന്

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ഭരണസമിതിയിലേക്ക് സർക്കാർ നാമനിർദ്ദേശം ചെയ്ത സി.മനോജ് (ജീവനക്കാരുടെ പ്രതിനിധി), മനോജ് ബി നായർ എന്നിവരുടെ സത്യപ്രതിജ്ഞ സെപ്റ്റംബർ 6 വെള്ളിയാഴ്ച വൈകിട്ട് 4.30 pm ന് നടക്കും. ശ്രീഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിലാകും സത്യപ്രതിജ്ഞാ ചടങ്ങ്.

Astrologer

പുതിയ അംഗങ്ങളെ നിയമിച്ചുകൊണ്ടുള്ള സർക്കാർ വിജ്ഞാപനം ചടങ്ങിൽ ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ വായിക്കും. സത്യപ്രതിജ്ഞാ ചടങ്ങിൽ ഗുരുവായൂർ ദേവസ്വം കമ്മീഷണർ ബിജു പ്രഭാകർ ഐഎഎസ് പങ്കെടുക്കും. നിയുക്ത ഭരണ സമിതി അംഗങ്ങൾക്ക് അദ്ദേഹം സത്യവാചകം ചൊല്ലി കൊടുക്കും. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, ഭരണ സമിതി അംഗങ്ങൾ എന്നിവർ ചടങ്ങിൽ സന്നിഹിതരാകും.

Vadasheri Footer