Post Header (woking) vadesheri

ഗുരുവായൂർ ദേവസ്വം പെൻഷൻകാർ ആനയൂട്ട് നടത്തി

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂരപ്പന്റെ ആനകളുടെ താവളം  പുന്നത്തൂർ കോട്ടയിലേക്ക് മാറ്റിയതിൻ്റെ സുവർണ്ണ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് ജീവധന വിഭാഗത്തിൽ നിന്ന് വിരമിച്ച ദേവസ്വം പെൻഷൻകാരുടെ നേതൃത്വത്തിൽ ആനയൂട്ട് നടത്തി. സീനിയർ പെൻഷനറും ആനത്താവളം പുന്നത്തൂരിലേക്ക് മാറ്റുന്ന സമയത്ത് ആനകളുടെ ചുമതലക്കാരനുമായിരുന്ന കെ.പി. കരുണാകരൻ ഊട്ട് ഉദ്ഘാടനം ചെയ്തു. കൺവീനർ സി.വി. വിജയൻ അദ്ധ്യക്ഷത വഹിച്ചു.

Ambiswami restaurant


പഴയ ആനക്കാരൻ മണ്ണാരത്ത് ശങ്കരനാരായണനെയും സർവീസിൽ നിന്ന് വിരമിക്കുന്ന ആനക്കാരൻ നളരാജനെയും ആദരിച്ചു. ബി.ഹരികൃഷ്ണമേനോൻ, പി.വി.സോമസുന്ദരൻ, ശിവദാസ് മൂത്തേടത്ത് , എം.അരവിന്ദാക്ഷൻ, ആർ. രാജഗോപാലൻ, എം.പി. ശങ്കരനാരായണൻ, വി മുരളി,ആർ പരമേശ്വരൻ, ആർ. നാരായണൻ, പുന്നത്തൂർ സതീഷ് രാജ, സി. ശങ്കർ, കെ.കെ. ശശികുമാർ , കെ.ആർ. സുനിൽകുമാർ,സെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ എം.രാധ ,മാനേജർ സുന്ദർരാജ്, കെ.പി.ഉണ്ണികൃഷ്ണൻ, ടി.വി.കൃഷ്ണദാസ്, പവിത്രൻ
തുടങ്ങിയവർ പങ്കെടുത്തു.