
ദേവസ്വം പഞ്ചാംഗം പ്രകാശനം ചെയ്തു.

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം 1202-ാമാണ്ടത്തെ പഞ്ചാംഗം പ്രകാശനം ചെയ്തു. വൈകിട്ട് ദേവസ്വം ചെയർമാൻ .എ.വി.ഗോപിനാഥ്
ശ്രീഗുരുവായൂരപ്പൻ്റെ സോപാനപ്പടിയിൽ പഞ്ചാംഗത്തിൻ്റെ ആദ്യ കോപ്പി സമർപ്പിച്ച ശേഷമായിരുന്നു പ്രകാശന ചടങ്ങ്..ക്ഷേത്രംകിഴക്കേ ഗോപുര കവാടത്തിന് മുന്നിൽ ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ്, ഗുരുവായൂർ ക്ഷേത്രം തന്ത്രിയും ദേവസ്വം ഭരണസമിതി അംഗവുമായ പി.സി.ദിനേശൻ നമ്പൂതിരിപ്പാടിന് പഞ്ചാംഗം നൽകിയാണ് പ്രകാശന കർമ്മം നിർവ്വഹിച്ചത്.
ചടങ്ങിൽ ദേവസ്വം ഭരണസമിതി അംഗം .സി.മനോജ്, ക്ഷേത്രം ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ എം.രാധ, ഡോ.പി.നാരായണൻ നമ്പൂതിരി , പബ്ലിക്കേഷൻമാനേജർ കെ.ജി.സുരേഷ് കുമാർ, , പി.ആർ.ഒ വിമൽ ജി നാഥ്, അസി.മാനേജർ സി.ആർ. ലെജുമോൾ,കലാനിലയം സൂപ്രണ്ട് മുരളി പുറനാട്ടുകര,ദേവസ്വം ജീവനക്കാർ, ഭക്തജനങ്ങൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.ഗുരുവായൂർ ദേവസ്വം വിശേഷങ്ങൾ, വിഷുഫലം, വ്രതങ്ങളും വിശേഷ ദിവസങ്ങളും,ഗുരുവായൂർ ക്ഷേത്രമഹാത്മ്യം, പൂജാ ക്രമം, വഴിപാട് വിവരങ്ങൾ ഉൾപ്പെടെ സമഗ്രവും ആധികാരികവുമായ വിവരങ്ങൾ പഞ്ചാംഗത്തിലുണ്ട്.
ജ്യോതിഷ പണ്ഡിത ശ്രേഷ്ഠരായ ഡോ.കെ.ബാലകൃഷ്ണ വാരിയർ ( ഹരിപ്പാട്), പി.ജഗദീശ് പൊതുവാൾ, പയ്യന്നൂർ, വിജയകുമാർ ഗുപ്തൻ, ചെത്തല്ലൂർ, കെ.എസ്.രാവുണ്ണി പണിക്കർ ,കൂറ്റനാട് എന്നിവരുടെ നേതൃത്വത്തിലാണ് പഞ്ചാംഗം തയ്യാറാക്കിയത്. ജി എസ് ടി ഉൾപ്പെടെ 70 രൂപയാണ് വില. കിഴക്കേ നടയിലെ ദേവസ്വം പുസ്തകശാലയിൽ നിന്ന് പഞ്ചാംഗം വൈകാതെ ഭക്തജനങ്ങൾക്ക് ലഭിക്കും.
