Post Header (woking) vadesheri

നഗര സഭയുടെ ഫസ്റ്റ് എയ്ഡ് ബൂത്തിലേക്ക് ദേവസ്വം ഒരു ലക്ഷം രൂപയുടെ മരുന്നുകൾ നൽകി

Above Post Pazhidam (working)

ഗുരുവായൂർ : ശബരിമല തീർത്ഥാടന കാലം പ്രമാണിച്ച് ഭക്തർക്ക് സൗജന്യ വൈദ്യ സേവനം നൽകുന്ന ഗുരുവായൂർ നഗരസഭയുടെ പ്രഥമ ചികിൽസാ കേന്ദ്രത്തിന് സഹായവുമായി ഗുരുവായൂർ ദേവസ്വം. ഫസ്റ്റ് എയ്ഡ് ബൂത്തിലേക്ക് ഒരു ലക്ഷം രൂപ വിലവരുന്ന മരുന്നുകൾ ദേവസ്വം എത്തിച്ചു നൽകി. ദേവസ്വം ചെയർമാൻ ഡോ. വി കെ വിജയൻ നഗരസഭ ചെയർമാൻ എം കൃഷ്ണദാസിനാണ് മരുന്നുകൾ കൈമാറിയത്.

Arya bhavan inner

Second Paragraph  Sarovaram(working)

ചടങ്ങിൽ ദേവസ്വം ഭരണസമിതി അംഗം സി.മനോജ്, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ, നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ എ.എസ്.മനോജ്, നഗരസഭാ സെക്രട്ടറി ബീന എസ് കുമാർ, ദേവസ്വം മെഡിക്കൽ സൂപ്രണ്ട് ഡോ. രാഹുൽ നമ്പ്യാർ, ഡോ. ജിജു കണ്ടരാശ്ശേരി, ഡോ. യു സി ജി നമ്പൂതിരി, ഡോ. മഹേശ്വരൻ ഭട്ടതിരിപ്പാട്, ഹെൽത്ത് സൂപ്രണ്ട് ഷജിൽ കുമാർ, ഹെൽത്ത് ഇൻസ്പെക്ടർ എ ജെ ഷാജു, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സുധി പി.എ എന്നിവർ സന്നിഹിതരായി.

Third paragraph Saravan bhavan

First Paragraph Jitesh panikar (working)

ഇൻഡ്യൻ മെഡിക്കൽ അസോസിയേഷൻ സഹകരണത്തോടെയാണ് നഗരസഭയുടെ ഫസ്റ്റ് എയ്ഡ് ബൂത്ത് പ്രവർത്തിക്കുന്നത്.