Above Pot

ദേവസ്വം മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയുടെ ശിലാ സ്ഥാപനം 30ന്.

ഗുരുവായൂർ : ദേവസ്വം ആഭിമുഖ്യത്തിൽ നടപ്പാക്കുന്നവിവിധ നിർമ്മാണ പദ്ധതികളുടെ പ്രവർത്തന ഉദ്ഘാടനവും പൂർത്തീകരിച്ച പദ്ധതികളുടെ സമർപ്പണവും  30 ന്  ദേവസ്വം മന്ത്രി .വി.എൻ.വാസവൻ  നിർവഹിക്കും.
ചൊവ്വാഴ്ച രാവിലെ 11 മണിക്ക് ശ്രീഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിലാണ് ഉദ്ഘാടന ചടങ്ങ്.
ദേവസ്വം മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയുടെ ശിലാസ്ഥാപനം,
, പുതിയഫയർസ്റ്റേഷൻ മന്ദിരത്തിൻ്റെ ശിലാസ്ഥാപനം, കൗസ്തുഭം റെസ്റ്റ് ഹൗസ് നവീകരണം ,
വേങ്ങാട് ഗോശാലയുടെ സമഗ്രവികസനം – മാസ്റ്റർ പ്ലാൻ ഒന്നാം ഘട്ട പദ്ധതി രേഖ സമർപ്പണം,
-,കാവീട് ഗോശാലയിലെ ദ്രവമാലിന്യ സംസ്കരണ പ്ലാൻ്റ് പ്രവർത്തന ഉദ്ഘാടനം എന്നിവ ശ്രീ ഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിൽ വെച്ച് മന്ത്രി നിർവ്വഹിക്കും.

First Paragraph  728-90

ദേവസ്വം ആന സുഖചികിത്സാ പരിപാടിയുടെ സമാപനം, ആനത്താവളത്തിലെ ഖര മാലിന്യ സംസ്കരണ പ്ലാൻ്റിൻ്റെ ശിലാസ്ഥാപനം ,
പത്ത്ആനത്തറികളുടെ നിർമ്മാണ ഉദ്ഘാടനം,
, പുതുതായി നിർമ്മിച്ച ആനത്തറിയുടെ സമർപ്പണം എന്നീ ചടങ്ങുകൾ ഉച്ചതിരിഞ്ഞ് 2.30 ന് പുന്നത്തൂർ ആനത്താവളത്തിൽ വെച്ച് നടക്കും.. ശ്രീകൃഷ്ണ കോളേജ് ഹിസ്റ്ററി ഡിപ്പാർട്ട്മെൻ്റിലെ മ്യൂസിയം ,ഇംഗ്ലീഷ് ഡിപ്പാർട്ട്മെൻറിലെ തീയേറ്റർ ഉദ്ഘാടനവും മന്ത്രി നിർവ്വഹിക്കും

Second Paragraph (saravana bhavan

ശ്രീഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിൽ ചേരുന്ന ഉദ്ഘാടന ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ അധ്യക്ഷനാകും. എൻ.കെ.അക്ബർ എം എൽ എ വിശിഷ്ടാതിഥിയായും നഗരസഭാ ചെയർമാൻ എം.കൃഷ്ണദാസ് മുഖ്യാതിഥിയായും ചടങ്ങിൽ പങ്കെടുക്കും. ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, .പി.സി.ദിനേശൻ നമ്പൂതിരിപ്പാട്, നഗരസഭാവാർഡ് കൗൺസിലർ ശോഭ ഹരി നാരായണൻ എന്നിവർ പങ്കെടുക്കും. ദേവസ്വം ഭരണസമിതി അംഗങ്ങളായ കെ.പി.വിശ്വനാഥൻ സ്വാഗതവും വി.ജി.രവീന്ദ്രൻ ചടങ്ങിന് നന്ദിയും രേഖപ്പെടുത്തും. ഉദ്ഘാടന ചടങ്ങിൽ ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ റിപ്പോർട്ട് അവതരിപ്പിക്കും..

.