ദേവസ്വം ആശുപത്രിയിലേക്ക് 300 കിടക്ക വിരികൾ സമർപ്പിച്ചു
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം മെഡിക്കൽ സെൻ്ററിലേക്ക് ഭക്തൻ്റെ സമർപ്പണമായി മുന്നൂറ് കിടക്ക വിരികൾ ലഭിച്ചു. ചേറ്റുവ സ്വദേശി പ്രശാന്താണ് കിടക്ക വിരികൾ സമർപ്പിച്ചത്. ദേവസ്വം ഭരണസമിതി അംഗം കെ.പി.വിശ്വനാഥൻ്റെ സാന്നിധ്യത്തിൽ അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ കിടക്ക വിരികൾ ഏറ്റുവാങ്ങി.
ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ (സ്റ്റോർസ് & പർച്ചേഴ്സ് ) കെ.എസ്.മായാദേവി, മെഡിക്കൽ സൂപ്രണ്ട് രാഹുൽ നമ്പ്യാർ, ദേവസ്വം മാനേജർമാരായ ഹരിദാസ്, വി.സി.സുനിൽകുമാർ എന്നിവരുൾപ്പടെയുള്ള ദേവസ്വം ജീവനക്കാരും ചടങ്ങിൽ സന്നിഹിതരായി