സഹോദയ ജില്ലാ ഖോ ഖൊ , ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂൾ ജേതാക്കളായി
ഗുരുവായൂർ : കാക്കശ്ശേരി വിദ്യാവിഹാർ സെൻട്രൽ സ്കൂളിൽ വെച്ച് നടന്ന തൃശ്ശൂർ സഹോദയ ജില്ലാ സി ബി എസ് ഇ അണ്ടർ 19- ഖോ ഖൊ ടൂർണമെന്റ് സമാപിച്ചു. ജില്ലയിലെ 25 സ്കൂളുകൾ പങ്കെടുത്ത മത്സരത്തിൽ ആൺ കുട്ടികളുടെ വിഭാഗത്തിൽ ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂൾ ജേതാക്കളായി.രണ്ടാം സ്ഥാനം വിദ്യാവിഹാർ സെൻട്രൽ സ്കൂൾ കാക്കശ്ശേരി നേടി. മൂന്നാം സ്ഥാനത്തെത്തിയത് ഭാരതീയ വിദ്യാഭവൻ അകമലയും നിർമ്മല മാത സെൻട്രൽ സ്കൂൾ തൃശ്ശൂരുമാണ്.
പെൺകുട്ടികളുടെ വിഭാഗത്തിൽ ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂൾ ഒന്നാം സ്ഥാനവും വിദ്യാവിഹാർ സെൻട്രൽ സ്കൂൾ കാക്കശ്ശേരി രണ്ടാം സ്ഥാനവും നേടി.കെ.എം.ബി.എം പോട്ടോറും, അറാഫ ഇംഗ്ലീഷ് സ്കൂൾ ആട്ടൂർ മൂന്നാം സ്ഥാനവും നേടി. സമാപന സമ്മേളനത്തിൽ വിദ്യാവിഹാർ മാനേജിംഗ് ട്രസ്റ്റി അഡ്വ.കെ.വി.മോഹന കൃഷ്ണൻ, അക്കാദമിക് ഡയറക്ടർ ശോഭ മേനോൻ,
പി.ടി.എ.പ്രസിഡന്റ് അഡ്വ.സുജിത് അയിനിപ്പുള്ളി, പ്രിൻസിപ്പാൾ ഉഷ നന്ദകുമാർ, വൈസ് പ്രിൻസിപ്പാൾ സ്റ്റെല്ല ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു. അണ്ടർ 14 ടൂർണമെന്റ് മത്സരങ്ങൾ നവംബറിൽ കാക്കശ്ശേരി വിദ്യാവിഹാർ സെൻട്രൽ സ്കൂളിൽ വെച്ച് നടത്തും.