Above Pot

ഗുരുവായൂർ ദേവസ്വം ,ദേവസ്വം കമ്മീഷണർ ഓഫീസിലേക്ക് അനധികൃതമായി ലക്ഷങ്ങൾ നൽകുന്നതായി ആക്ഷേപം

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിന്റെ ഫയലുകളിൽ പെട്ടെന്ന് തന്നെ തീരുമാനം എടുക്കുന്നതിനായി ദേവസ്വം കമ്മീഷണർ ഓഫീസിൽ അനധികൃതമായി ലക്ഷങ്ങൾ നൽകുന്നതായി ആക്ഷേപം . മൂന്നു മാസം കൂടുമ്പോൾ അഞ്ചു ലക്ഷം രൂപയാണ് ദേവസ്വം കമീഷണർ ഓഫീസിലേക്ക് ഗുരുവായൂർ ദേവസ്വം നല്കുന്നതത്രെ . വർഷത്തിൽ 20 ലക്ഷം രൂപയാണ് ഈ വഴി ദേവസ്വത്തിന് നഷ്ടപ്പെടുന്നത് . ദേവസ്വം നിയമത്തിനും ചട്ടങ്ങൾക്കും എതിരാണ് ദേവസ്വത്തിന്റെ ഇത്തരം പണം നൽകൽ .

ഗുരുവായൂർ ദേവസ്വത്തിൽ നിന്നും ഒരു രൂപ പോലും സർക്കാർ വാങ്ങുന്നില്ല എന്ന് ദേവസ്വം മന്ത്രിയും മുഖ്യമന്ത്രിയും നിയമസഭയിൽ അവകാശ പ്പെടുമ്പോഴാണ് ഇത്തരം പിൻ വാതിൽ പണം ഈടാക്കൽ നടത്തുന്നത് . . സർക്കാർ അറിയാതെ യാണ് പണം നൽകുന്നതെങ്കിൽ ഇത് കൈക്കൂലിയുടെ പരിധിയിലാണ് വരിക . ദേവസ്വം ഓഫീസിലെ ഒരു ഉദ്യോഗസ്ഥന്റെ അക്കൗണ്ടിലേക്കാണ് ദേവസ്വം പണം അയക്കുന്നതത്രെ . ദേവസ്വത്തിന്റെ കള്ളത്തരങ്ങൾ കണ്ടുപിടിക്കേണ്ട ദേവസ്വം കമ്മീഷണറുടെ ഓഫീസ് പണം വാങ്ങുന്നത് പരിശോധിക്കാൻ മറ്റൊരു ഏജൻസി ഇല്ലാത്തതിനാൽ ഇതാരും അറിയാനും പോകുന്നില്ല .

ഇനി ആരെങ്കിലും ഹൈക്കോടതിയിൽ പോയി ദേവസ്വത്തിനെതിരെ വിധി വാങ്ങിയാൽ അതിനെതിരെ ദേവസ്വം സുപ്രീം കോടതിയിൽ അപ്പീൽ നൽകും . സുപ്രീം കോടതിയിലെ വക്കീലന്മാർക്ക് ലക്ഷങ്ങൾ ഫീസ് ആയി നല്കാൻ പരാതി ക്കാർക്ക് കഴിയാത്തതിനാൽ . അതോടെ ആ കേസ് അവസാനിക്കും . ദേവസ്വത്തിന്റെ കീഴിലുള്ള ചെരുപ്പ് സൂക്ഷിപ്പ് കൗണ്ടർ ടെണ്ടർ ചെയ്യണമെന്ന് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയിൽ ദേവസ്വം അപ്പീൽ നൽകി യിരിക്കയാണ് . ഇപ്പോൾ കരാർ എടുത്തിട്ടുള്ള പാർട്ടി നേതാവിനെ സഹായിക്കാൻ വേണ്ടി യാണ് ഭഗവാന്റെ പണം എടുത്ത് ദേവസ്വം സുപ്രീം കോടതിയിൽ പോയിട്ടുള്ളത് .