Above Pot

ദേവസ്വം ചെയർമാന്റെ പ്രസ്താവന പ്രഹസനമോ , ഇഷ്ടിക വിരിച്ച ദേവസ്വം റോഡിൽ വീണ്ടും തെരുവ് വ്യാപാരം

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ചെയർ മാന്റെ പ്രസ്താവനക്ക് മണിക്കൂറുകളുടെആയുസ് മാത്രം, തെരുവോര കച്ചവടക്കാർ ദേവസ്വം റോഡിൽ ,ഇഷ്ടിക വിരിച്ച കിഴെക്കെ നട മഞ്ജുളാൽ റോഡിൽ ഒരു വിധ തെരുവോര കച്ചവടവും അനുവദിക്കില്ല എന്ന് ഇന്നലെ വൈകീട്ടാണ് ദേവസ്വം ചെയർ മാൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞത് . ഇന്ന് ആനയോട്ടം കഴിഞ്ഞ വശം തന്നെ വാഹനത്തിൽ ലോട്ടറിവിൽ പനയുമായി കച്ചവടക്കാരൻ എത്തി ..

First Paragraph  728-90

Second Paragraph (saravana bhavan

റോഡ് അടച്ചിടുന്നതിനു മുൻപ് അരുണോദയം ലോഡ്ജിനു സമീപം കച്ചവടം ചെയ്തിരുന്ന അതെ സ്ഥലത്ത് തന്നെയാണ് വ്യപാരം ആരംഭിച്ചിട്ടുള്ളത് യൂണിയന്റെ നിർദേശ പ്രകാരമാണ് കച്ചവടം ആരംഭിച്ചിട്ടുള്ളതത്രെ നാളെ മുതൽ മറ്റുള്ള തെരുവ് കച്ചവടക്കാരും യൂണിയൻ അനുവദിച്ചു നൽകിയിട്ടുള്ള സ്ഥലത്ത് വ്യാപാരത്തിനായി എത്തുമെന്നാണ് അറിയുന്നത് .

തെരുവോര കച്ചവടക്കാരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം അതാത് നഗര സഭകൾക്കാണ് , ഗുരുവായൂരിൽ ദേവസ്വത്തിന്റെ ഉത്തരവാദിത്ത മാക്കി മാറ്റുകയാണ് . നേരെത്തെ ക്ഷേത്രം നടപന്തലിൽ ഉണ്ടായിരുന്ന കച്ചവടക്കാരെ ദേവസ്വം ചെയർമാന്റെ നിർദേശ പ്രകാരമാണ് ഒഴിപ്പിച്ചത് . അതിനെതിരെ കടുത്ത സമ്മർദ്ദ്‌മാണ് പാർട്ടിയും യൂണിയനും നടത്തിയത് . പലരും ദേവസ്വം സ്ഥലം മേൽവാടകക്ക് നൽകി പണം സമ്പാദിക്കുകയായിരുന്നു.