യു.ഡി.എഫ് അധികാരത്തിൽ വന്നാൽ ദേവസ്വം ഭരണം വിശ്വാസികളെ ഏല്പിക്കും- ടി.എൻ പ്രതാപൻ എം.പി
ഗുരുവായൂർ: അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ കേരളത്തിൽ യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നാൽ ദേവസ്വം ഭരണ ചുമതലകൾ വിശ്വാസികളെ ഏൽപ്പിക്കുമെന്ന് കെ.പി.സി.സി വർക്കിങ് പ്രസിഡന്റ് ടി.എൻ പ്രതാപൻ എം.പി പ്രസ്താവിച്ചു..ഗുരുവായൂർ ദേവസ്വം എംപ്ലോയീസ് യൂണിയന്റെ യാത്രയയപ്പ് സമ്മേളനം ചെയ്യുകയായിരുന്നു ടി.എൻ പ്രതാപൻ എം.പി, യൂണിയൻ പ്രസിഡന്റ് സി.എ ഗോപപ്രതാപൻ അധ്യക്ഷത വഹിച്ചു.. ഗുരുവായൂർ,കൊച്ചിൻ,മലബാർ ദേവസ്വങ്ങളിലെല്ലാം കമ്മ്യൂണിസ്റ്റുകാർ കടന്നു കൂടി വിശ്വാസ സമൂഹത്തെ പരിഹസിക്കുകയാണ്
ക്ഷേത്ര ആരാധനയിൽ വിശ്വസിക്കാത്ത വൈദുര്യാധിഷ്ഠിത ഭൗതിക വാദത്തിന്റെ പ്രചാരകരെയും പ്രവർത്തകരെയും താത്കാലിക ജീവനക്കാരായി തിരുകി കയറ്റുകയാണ്..ദേവസ്വം മന്ത്രി ക്ഷേത്ര ആരാധനയിൽ വിശ്വസിക്കുന്ന വ്യക്തിയല്ല.. മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത് ദൈവനാമത്തിലുമല്ല.. ഒരിക്കൽപ്പോലും ക്ഷേത്രത്തിനകത്ത് കടന്ന് കൃഷ്ണ ഭഗവാനെ തൊഴുത് പ്രാർത്ഥിച്ചിട്ടില്ലാത്ത കമ്മ്യൂണിസ്റ്റ് ആശയക്കാരെ ക്ഷേത്രത്തിനകത്ത് തിരുകി കയറ്റുന്നു…
ക്ഷേത്ര ആരാധനയിൽ വിശ്വസിക്കുന്ന പാർലിമെന്റ് മെമ്പറായ തന്നെപ്പോലും ഗുരുവായൂർ ദേവസ്വം പൊതുപരിപാടികൾക്ക് ക്ഷണിക്കാറില്ല..എന്നാൽ വിശ്വാസികളല്ലാത്ത കമ്മ്യൂണിസ്റ്റ് ജനപ്രതിനിധികളെ കുത്തിനിറക്കാറാണ് പതിവ്..യു.ഡി.എഫ് അധികാരത്തിൽ വന്നാൽ ക്ഷേത്രത്തിന്റെ ഭരണവും നടത്തിപ്പും
ജീവനക്കാർക്കും വിശ്വാസസമൂഹത്തിനും ഏൽപ്പിച്ചു കൊടുക്കും…
മത തീവ്രവാദികളുടെ മേച്ചിൽ സ്ഥലമായി ക്ഷേത്രാങ്കണങ്ങളെ ഉപയോഗിക്കുന്നത് തടയുകയും ചെയ്യുമെന്ന് ടി.എൻ പ്രതാപൻ എം.പി അഭിപ്രായപ്പെട്ടു…
യോഗത്തിൽ കോൺഗ്രസ്സ് ഗുരുവായൂർ ബ്ലോക്ക് പ്രസിഡണ്ട് അരവിന്ദൻ പല്ലത്ത്, കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് ഒ കെ ആർ മണികണ്ഠൻ, ബാലൻ വാറനാട്ട്, പ്രതീഷ് ഓടാട്ട്, യൂണിയൻ വൈസ് പ്രസിഡണ്ട് പ്രദീപ്കുമാർ,ടി. കെ ഗോപാലകൃഷ്ണൻ, കൃഷ്ണദാസ് എന്നിവർ പ്രസംഗിച്ചു.