Header

ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേക്കെതിരെ ക്ഷേത്ര രക്ഷ സമിതി വിജിലൻസ് ഡയറക്ടർക് പരാതി നൽകി

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേ റ്റർ ടി. ബ്രീജാകുമാരിക്കെതിരെ ക്ഷേത്ര രക്ഷ സമിതി വിജിലൻസ് ഡയറക്ടർക് പരാതി നൽകി .ഗുരുവായൂർ ദേവസ്വത്തിന് നാലു കോടിയോളം രൂപ വരുമാന നഷ്ടം ഉണ്ടാക്കിയ ഉദ്യോഗസ്ഥക്ക് നിയമ നടപടികളിൽ നിന്നും രക്ഷപ്പെടുന്നതിന് വേണ്ടി വി ആർ എസ് എടുത്ത് പോകുന്നതിന് കൂട്ട് നിന്നു എന്നാണ് പ്രധാന ആരോപണം , അമൃത് പദ്ധതിയിൽ റോഡ് വികസനത്തിന്റെ ഭാഗമായി ട്രാൻസ് ഫോർമാർ മാറ്റി സ്ഥാപിക്കുന്നതിന് നഗര സഭ പണം മുടക്കുമെന്നിരിക്കെ ദേവസ്വത്തിന്റെ അഞ്ചു ലക്ഷം രൂപ അനാവശ്യമായി ചിലവഴിച്ചു . ഇതിനു പുറമെ ഊട്ടുപുരയിൽ പ്രാതലിന് ഇഡലി ഉണ്ടാക്കാൻ വന്ന ആളെ ദേവസ്വം ആയുർവേദ ആശുപത്രിയിൽ കാഷായ നിർമാണത്തിനായി താൽക്കാലികമായി നിയമിച്ചത് ഭരണസമിതിയുടെ അനുമതി ഇല്ലാതെ ആണെന്നും വിജിലൻസ് ഡയറ്കടർക്ക് നൽകിയ പരാതിയിൽ പറയുന്നു .

Astrologer

അതെ സമയം അഡ്മിനിസ്ട്രേറ്റർക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് ദേവസ്വം ഭരണസമിതിയിലെ അഞ്ച് അംഗങ്ങൾ ചെയർമാൻ കെ.ബി. മോഹൻദാസിന് പരാതി നൽകി. ബ്രീജാകുമാരിയുടെ കാലാവധി ഈ മാസം അവസാനിക്കാനിരിക്കെയാണ് ഭരണസമിതിയിലെ ആകെയുള്ള ഒമ്പത് അംഗങ്ങളിൽ അഞ്ചുപേർ ഒപ്പിട്ട് പരാതി നൽകിയത്. മുൻ എം.എൽ.എ കെ. അജിത്, കെ.വി. ഷാജി, എ.വി. പ്രശാന്ത്, കെ.വി. മോഹനകൃഷ്ണൻ, മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് എന്നിവരാണ് പരാതിയിൽ ഒപ്പിട്ടത്. ഭരണസമിതിയുടെ അംഗീകാരം ഇല്ലാതെ നിയമനങ്ങൾ നടത്തിയത് സംബന്ധിച്ച പരാതിയിൽ അടിയന്തര അന്വേഷണം വേണമെന്ന് അംഗങ്ങൾ ആവശ്യപ്പെട്ടു.

ലാൻഡ് അക്വിസിഷൻ കേസിൽ തൃശൂർ സബ് കോടതിയിൽ ഒരുകോടിയിലധികം രൂപ അധികമായി കെട്ടിവെച്ചതും അതിെൻറ പലിശയും ദേവസ്വത്തിന് നഷ്ടപ്പെടുത്തിയ കാര്യത്തിൽ അഡ്മിനിസ്ട്രേറ്റർ ഭരണസമിതിയിൽ അജണ്ട സമർപ്പിച്ചില്ലെന്നും ആരോപണം ഉന്നയിച്ചിട്ടുണ്ട്. ഗുരുവായൂരപ്പെൻറ സ്വർണ ലോക്കറ്റ് വിറ്റ പണം യഥാസമയം ദേവസ്വം ബാങ്ക് അക്കൗണ്ടിൽ വരവ് വെക്കാത്തത് അറിഞ്ഞിട്ടും ഭരണസമിതിയെ അറിയിക്കാത്തതിൽ അഡ്മിനിസ്ട്രേറ്ററിൽനിന്നും ഉദ്യോഗസ്ഥരിൽനിന്നും ഭരണസമിതി വിശദീകരണം ആവശ്യപ്പെട്ടിരുന്നു. വിശദീകരണങ്ങൾ ഇതുവരെ ഭരണ സമിതി യോഗത്തിൽ വെച്ച് തുടർനടപടി സ്വീകരിക്കാത്തത് അനാസ്ഥയാണെന്നും ചൂണ്ടിക്കാട്ടി. ദേവസ്വത്തിെൻറ സ്ഥാവര ജംഗമ സ്വത്തുക്കളുടെ കണക്കെടുപ്പ് നടത്തി റിപ്പോർട്ട് സമർപ്പാൻ തീരുമാനിച്ചിട്ടും അത് ചെയ്യാത്തത് ഗുരുതര കൃത്യവിലോപമാണെന്നും പരാതിയിലുണ്ട്.

രാജീവ്ഗാന്ധി സെൻറർ ഫോർ ബയോടെക്നോളജി എന്ന സ്ഥാപനത്തിന് ദേവസ്വം മെഡിക്കൽ സെൻററിൽ ആൻറിജൻ ടെസ്റ്റ് നടത്താൻ അനുമതി നൽകിയപ്പോൾ സ്ഥല വാടക നിശ്ചയിക്കാൻ ഭരണ തീരുമാനിച്ചിരുന്നുവെന്നും അത് നടപ്പാക്കാതെ സാമ്പത്തിക നഷ്ടം വരുത്തിയെന്നും പറയുന്നു. തൃശൂർ പൂരത്തിന് ദേവസ്വത്തിെൻറ കൊമ്പൻ നന്ദനെ ഏക്കം (എഴുന്നള്ളിപ്പിനുള്ള തുക) ഒഴിവാക്കി അയച്ചതിലെ നഷ്ടവും ആരോപണങ്ങളിലുണ്ട്. ആരോപണങ്ങളിൽ അന്വേഷണം പൂർത്തിയാകും വരെ അഡ്മിനിസ്ട്രേറ്റർക്ക് നോൺ ലയബിലിറ്റി സർട്ടിഫിക്കറ്റ് നൽകരുതെന്നും അംഗങ്ങൾ ചെയർമാനോട് ആവശ്യപ്പെട്ടു.

ഇതിനിടെ അഞ്ച് അംഗങ്ങൾ വിട്ടുനിന്നതോടെ കഴിഞ്ഞ ദിവസം ദേവസ്വം ഭരണസമിതി യോഗം ചേരാനായില്ല. മുൻ എം.എൽ.എ കെ. അജിത്, കെ.വി. ഷാജി, എ.വി. പ്രശാന്ത്, കെ.വി. മോഹനകൃഷ്ണൻ, മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് എന്നിവരാണ് വിട്ടുനിന്നത്. ആകെ ഒമ്പത് അംഗങ്ങളാണ് സമിതിയിലുള്ളത്. ഇപ്പോഴത്തെ ദേവസ്വം അഡ്മിനിസ്ട്രേറ്റർ പങ്കെടുക്കുന്ന യോഗങ്ങൾ ബഹിഷ്കരിക്കുമെന്ന് ഇവർ നേരത്തേ അറിയിച്ചിരുന്നു. ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വന്ന സാഹചര്യത്തിൽ ക്ഷേത്രത്തിൽ നടപ്പാക്കേണ്ട നിരവധി തീരുമാനങ്ങൾ ചർച്ച ചെയ്യേണ്ട യോഗമാണ് നടക്കാതെ പോയത്. സർക്കാർ നാമനിർദേശം ചെയ്ത ആറ് അംഗങ്ങളിൽ നാലുപേർ ഇപ്പോഴത്തെ ബഹിഷ്കരണത്തിലുണ്ട്.

പാരമ്പര്യ അംഗമായ ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിയും ഇവർക്കൊപ്പമുണ്ട്. ചെയർമാൻ കെ.ബി. മോഹൻദാസ്, ഇ.പി.ആർ. വേശാല എന്നിവരും പാരമ്പര്യ അംഗങ്ങളായ തന്ത്രി ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാട്, സാമൂതിരിയുടെ പ്രതിനിധി കെ.സി.യു. രാജ എന്നിവരുമാണ് ശേഷിക്കുന്ന ഭരണ സമിതി അംഗങ്ങൾ. സി.പി.എം പ്രതിനിധികളായ ചെയർമാൻ മോഹൻദാസും ജീവനക്കാരുടെ പ്രതിനിധി എ.വി. പ്രശാന്തും ഇരുചേരികളിലാണ്. ഭരണസമിതിയിലെ ബഹിഷ്കരണവും ഇറങ്ങിപ്പോക്കുമെല്ലാം പല തവണ ആവർത്തിച്ചിട്ടും സർക്കാർ ഇടപെട്ടിട്ടില്ല. ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണനും കമീഷണർ ബിജു പ്രഭാകറും അടുത്തിടെ ഗുരുവായൂരിലെത്തിയിരുന്നു. അവരും പ്രശ്നത്തിൽ പ്രശ്നത്തിൽ ഇടപെടാതെ കാഴ്ചക്കാരായി നിൽക്കുകയായിരുന്നു .പല പ്രഗത്ഭരും ഇരുന്ന സ്ഥലത്ത് ഒരു കഴിവും പ്രാപ്തിയുമില്ലാത്ത ഒരാളെ അഡ്മിനിസ്ട്രേറ്റർ തസ്തികയിൽ നിയമിച്ച്‌ റബ്ബർ സ്റ്റാമ്പ് ആക്കി മാറ്റുകയായിരുന്നു വെന്ന ആരോപണം ജീവനക്കാർ തന്നെ ഉന്നയിക്കുന്നുണ്ട്


.