Above Pot

ഗുരുവായൂർ ദേവസ്വത്തിൻ്റെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി .വി .എൻ വാസവൻ നിർവ്വഹിച്ചു:

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ആഭിമുഖ്യത്തിൽ നടപ്പാക്കുന്നവിവിധ നിർമ്മാണ പദ്ധതികളുടെ പ്രവർത്തന ഉദ്ഘാടനവും പൂർത്തീകരിച്ച പദ്ധതികളുടെ സമർപ്പണവും ദേവസ്വം മന്ത്രി .വി.എൻ.വാസവൻ നിർവ്വഹിച്ചു. ഗുരുവായൂരിൻ്റെ പശ്ചാത്തല വികസനത്തിന് കഴിയുന്ന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിയണമെന്ന് മന്ത്രി പറഞ്ഞു.

First Paragraph  728-90


ക്ഷേത്രം തെക്കേ നട ശ്രീഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിൽ നടന്നചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ അധ്യക്ഷനായി.
ദേവസ്വം മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയുടെയും
പുതിയഫയർസ്റ്റേഷൻ , മന്ദിരത്തിൻ്റെയും ശിലാസ്ഥാപനം,, കൗസ്തുഭം റെസ്റ്റ് ഹൗസ് നവീകരണം , 250 കിലോവാട്ട് സൗ,രോർജ്ജ പദ്ധതി സമർപ്പണം, കേശവീയം – ഗജരാജൻ’ ഗുരുവായൂർ കേശവൻ ശതാബ്ദി സ്മൃതി, രാമായണം ഇൻ തെർട്ടി ഡേയ്സ് എന്നീ പുസ്തകങ്ങളുടെ കവർ’ ‘ പ്രകാശനം
എന്നിവയും മന്ത്രി നിർവ്വഹിച്ചു.

Second Paragraph (saravana bhavan

കാവീട് ഗോശാല സന്ദർശിച്ച മന്ത്രി ദ്രവമാലിന്യ സംസ്കരണ പ്ലാൻ്റിൻ്റെ പ്രവർത്തന ഉദ്ഘാടനവും നിർവ്വഹിച്ചു. പുന്നത്തൂർ
ആനത്താവളത്തിലെ ഖര മാലിന്യ സംസ്കരണ പ്ലാൻ്റിൻ്റെ ശിലാസ്ഥാപനം ,
പത്ത്ആനത്തറികളുടെ നിർമ്മാണ ഉദ്ഘാടനം,
, പുതുതായി നിർമ്മിച്ച ആനത്തറിയുടെ സമർപ്പണം എന്നീ ചടങ്ങുകൾ പുന്നത്തൂർ ആനത്താവളത്തിൽ ‘ വെച്ച് നടന്നു.
,,
ശ്രീഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിൽ ചേർന്ന ഉദ്ഘാടന ചടങ്ങിൽ എൻ.കെ.അക്ബർ എം എൽ എ’ വിശിഷ്ടാതിഥിയിരുന്നു. ദേവസ്വം ഭരണസമിതി അംഗങ്ങൾ ആയ സി.മനോജ് പങ്കെടുത്തു. കെ.പി.വിശ്വനാഥൻ വി.ജി.രവീന്ദ്രൻ എന്നിവർ സംസാരിച്ചു . അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ റിപ്പോർട്ട് അവതരിപ്പിച്ചു. ദേവസ്വത്തിൽ 250 കിലോവാട്ട് സൗരോർജ്ജ പദ്ധതിയുടെ കരാർ നടപ്പാക്കിയ സോളാർ ടെക് റിന്യൂവബിൾ എനർജി പ്രൈവറ്റ് ലിമിറ്റഡ് എംഡി മധുവിന് ദേവസ്വത്തിൻ്റെ ഉപഹാരം മന്ത്രി വി.എൻ വാസവൻ സമ്മാനിച്ചു