
ഗുരുവായൂർ ദേവസ്വത്തിലെ മുഴുവൻ സ്വത്ത് വകകളെ കുറിച്ചും കേന്ദ്ര ഏജൻസി അന്വേഷിക്കണം: ബിജെപി

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിൻ്റെ സ്വർണ്ണം, വെള്ളി, പണ നിക്ഷേപം ഉൾപ്പെടെയുള്ള മുഴുവൻ സ്വത്തു വകകളെ കുറിച്ചും കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് ബിജെപി നോർത്ത് ജില്ല സമ്പൂർണ്ണ സമിതി യോഗം പ്രമേയത്തിലൂടെ ആവിശ്യപ്പെട്ടു.യോഗം
ബി ജെ പി ദേശീയ നിർവാഹക സമിതി അംഗം കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്തു.

പ്രധാനമന്ത്രി കേരളത്തിൽ നടപ്പിലാക്കുന്ന കേന്ദ്ര പദ്ധതികൾ ഏറ്റുപിടിക്കുകയാണ് പിണറായി വിജയനെന്ന് കുമ്മനം രാജശേഖരൻ പറഞ്ഞു. യോഗത്തിൽ നോർത്ത് ജില്ലാ പ്രസിഡന്റ് അഡ്വ. നിവേദിത സുബ്രഹ്മണ്യൻ
അധ്യക്ഷത വഹിച്ചു.
സംസ്ഥാന കമ്മിറ്റി
പാസ്സാക്കിയ പ്രമേയം
ജില്ലാ ജന. സെക്രട്ടറി കെ.ആർ അനീഷ് മാസ്റ്ററും ജില്ല കമ്മിറ്റി പാസാക്കിയ പ്രമേയം
ജില്ലാ ജന. സെക്രട്ടറി
വിപിൻ കൂടിയേടത്തും അവതരിപ്പിച്ചു.
ചടങ്ങിൽ കർഷക മോർച്ച ദേശീയ വൈസ് പ്രസിഡൻ്റ് അഡ്വ. ജയസൂര്യൻ, സംസ്ഥാന സമിതിഅംഗങ്ങളായ ദയാനന്ദൻമാമ്പുള്ളി,
ഐ എൻ രാജേഷ്, അഡ്വ ഉല്ലാസ് ബാബു, മേഖല വൈസ് പ്രസിഡൻ്റ് അനീഷ് ഇയ്യാൽ തടങ്ങിയവർ സംസാരിച്ചു.
ജില്ലാ ജന. സെക്രട്ടറി
വിപിൻ കൂടിയേടത്ത് സ്വാഗതവും ഗുരുപവായൂർ മണ്ഡലം പ്രസിഡൻ്റ്
അനിൽ മഞ്ചറമ്പത്ത് നന്ദിയും പറഞ്ഞു
