ഗുരുവായൂർ ദേവസ്വത്തിൽ വെറ്ററിനറി സർജൻ ഒഴിവ്

ഗുരുവായൂർ : ദേവസ്വത്തിൽ ഒഴിവുളള ഒരു വെറ്ററിനറി സർജൻ തസ്തികയിലേക്ക് നിയമനത്തിനായി ജനുവരി 29 ബുധനാഴ്ച രാവിലെ 11 മണിക്ക് കൂടിക്കാഴ്ച നടത്തും. താൽക്കാലിക നിയമനമാണ് .പ്രതിമാസം 44,020 രൂപ വേതനം. പ്രായം 2025 ജനുവരി ഒന്നിന് 25 നും 40 നും മധ്യേ .സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃത ഇളവുണ്ടാകും. വെറ്ററിനറി സയൻസിൽ ബിരുദവും സർജനായി മൂന്നു വർഷത്തെ പ്രവൃത്തി പരിചയവും വേണം.

Above Pot

യോഗ്യതയും പ്രവൃത്തി പരിചയവും തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ, ബയോഡാറ്റ എന്നിവ സഹിതം യോഗ്യതയുള്ള ഹിന്ദുക്കളായ ഉദ്യോഗാർത്ഥികൾക്ക് കൂടിക്കാഴ്ചയിൽ പങ്കെടുക്കാം. സർട്ടിഫിക്കറ്റ് പരിശോധനക്കായി രാവിലെ 10 മണിക്ക് ദേവസ്വം കാര്യാലയത്തിൽ എത്തണം. വിവരങ്ങൾക്ക് 0487-2556335 ext n 251,248,235 എന്ന ഫോൺ നമ്പറിൽ ലഭിക്കും