Header 1 vadesheri (working)

ഗുരുവായൂര്‍ ദേവസ്വത്തിൽ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു

Above Post Pazhidam (working)

ഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വത്തിലെ 38 വിഭാഗങ്ങളിലെ 424 തസ്തികകളിലേക്ക് കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു.അപേക്ഷയുടെ അവസാന തിയ്യതി ഏപ്രിൽ 28 ആണ് . . ഒഴിവുകളുടെ എണ്ണം ഇങ്ങിനെയാണ്: എല്‍.ഡി ക്ലര്‍ക്ക് (36), ഹെല്‍പ്പര്‍ (14), സാനിറ്റേഷന്‍ വര്‍ക്കര്‍,സാനിറ്റേഷൻ വർക്കർ ( ആയുർവേദ ) (116), ഗാര്‍ഡനര്‍ (1), കൗ ബോയ് (30), ലിഫ്റ്റ് ബോയ് (09), റൂം ബോയ് (118), പ്ലമര്‍ (06), ലൈവ്സ്റ്റോക്ക് ഇന്‍സ്പെക്ടര്‍ ഗ്രേഡ് രണ്ട് (2), വെറ്ററിനറി സര്‍ജന്‍ (3), എല്‍.ഡി ടൈപ്പിസ്റ്റ് (2), അസിസ്റ്റന്റ് ലൈന്‍മാന്‍ (16), കീഴേടം ക്ഷേത്രങ്ങളിലെ ശാന്തിക്കാര്‍ (12), ലാമ്പ് ക്ലീനര്‍ (8 ), കലാനിലയം സൂപ്രണ്ട് (1), കൃഷ്ണനാട്ടം കോസ്റ്റ്യൂം മേക്കര്‍ ആശാന്‍ (01), കൃഷ്ണനാട്ടം സ്റ്റേജ് അസിസ്റ്റന്റ് (4), കൃഷ്ണനാട്ടം ഗ്രീന്‍ റൂം സെര്‍വന്റ് (1), താളം പ്ലെയര്‍ (1), ടീച്ചര്‍ (മദ്ദളം) വാദ്യ വിദ്യാലയം (1), ടീച്ചര്‍ (തിമില) വാദ്യ വിദ്യാലയം (1), വര്‍ക്ക് സൂപ്രണ്ട് (10),

First Paragraph Rugmini Regency (working)

ആനച്ചമയ സഹായി (01), അസിസ്റ്റന്റ് ലൈബ്രേറിയന്‍ ഗ്രേഡ് 1 (1), കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍/ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ (2), കമ്പ്യൂട്ടര്‍ സ്പെഷ്യല്‍ അസിസ്റ്റന്റ്റ് (1), ഡപ്യൂട്ടി സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍ ഇ.ഡി.പി (1), ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നഴ്സ് (1), മെഡിക്കല്‍ ഓഫീസര്‍ ആയുര്‍വേദ -2, ആയ ഗുരുവായൂര്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ (06), ഓഫീസ് അറ്റന്‍ഡന്റ് ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ (2), സ്വീപ്പര്‍ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍-2, ലാബ് അറ്റന്‍ഡര്‍ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍-1, എല്‍.ഡി ക്ലര്‍ക്ക് ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ (1), കെ ജി ടീച്ചര്‍ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ (2), ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ ഗ്രേഡ് II (3), ഡ്രൈവര്‍ ഗ്രേഡ് രണ്ട് (4), മദ്ദളം പ്ലെയര്‍ ക്ഷേത്രം (1).

Second Paragraph  Amabdi Hadicrafts (working)

ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡിന്റെ ഔദ്യോഗിക വെബ് സൈറ്റ് [email protected]. വഴിയാണ് അപേക്ഷിക്കേണ്ട്. ദേവസ്വം ബോര്‍ഡുകളിലേയ്ക്കുള്ള നിയമനങ്ങള്‍ക്കുള്ള കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡിന്റെ പുതിയ സോഫ്‌റ്റ് വെയറിന്റെ ഉദ്ഘാടനം മന്ത്രി വി.എന്‍. വാസവന്‍ നിര്‍വഹിച്ചു. കെ.ഡി.ആര്‍.ബി ചെയര്‍മാന്‍ അഡ്വ. കെ.ബി. മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു.

ദേവസ്വത്തിലെ ആകെയുള്ള 1,029 തസ്തികകളിൽ 590 എണ്ണത്തിൽ മാത്രമാണ് സ്ഥിരം ജീവനക്കാർ ഉള്ളത് .ബാക്കി 439 തസ്തികകളിൽ വർഷങ്ങളായി താൽക്കാലിക ജീവനക്കാരാണ് ജോലി ചെയ്യുന്നത്. പത്ത് വർഷത്തിലധികം താൽക്കാലിക സേവനമുള്ള ജീവനക്കാരെ ദേവസ്വം മുമ്പ് സ്ഥിരപ്പെടുത്തിയിട്ടുണ്ടെങ്കിലും, താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ കഴിയില്ലെന്ന് സുപ്രീം കോടതി വിധിച്ചതോടെ അതിനു കഴിയാതെയായി . ഇതാണ് നിലവിലെ നിയമന പ്രക്രിയയിലേക്ക് നയിച്ചത്.