Header 1 vadesheri (working)

ദേവസ്വത്തിൽ അസി.എൻജിനീയർ ഒഴിവ്:കുടിക്കാഴ്ച 23 ന്

Above Post Pazhidam (working)

ഗുരുവായൂർ : ദേവസ്വത്തിൽ ഒഴിവുള്ള ഒരു അസി.എൻജിനീയർ സ്രിവിൽ) തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിനായി 2024 ഒക്ടോബർ 23 രാവിലെ 10.30 ന്‌ ദേവസ്വം ഓഫീസിൽ വെച്ച് കൂടിക്കാഴ്ച നടക്കും. യോഗ്യത അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള സിവിൽ എൻജിനീയറിങ്ങ് ബിരുദം. പ്രായം 2024 ജനുവരി ഒന്നിന് 25നും 36 നും മധ്യേ . സംവരണ വിഭാഗങ്ങൾക്ക് പ്രായത്തിൽ നിയമാനുസൃത ഇളവ് ലഭിക്കും.

First Paragraph Rugmini Regency (working)

ഹിന്ദു വിഭാഗത്തിൽപ്പെട്ട നിശ്ചിത യോഗ്യതയുള്ളവർക്ക് കൂടിക്കാഴ്ചയിൽ പങ്കെടുക്കാം. പ്രായം, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ എന്നിവ സഹിതം അന്നേ ദിവസം രാവിലെ 9 മണിക്ക് സർട്ടിഫിക്കറ്റ് പരിശോധനയ്ക്കായി ദേവസ്വം കാര്യാലയത്തിൽ എത്തിച്ചേരണം.വിവരങ്ങൾക്ക് 0487-2556335,
Extn. 235,248,251 എന്ന നമ്പറിൽ വിളിക്കാം.
വിശദാംശങ്ങൾക്കായി വിജ്ഞാപനം വായിക്കാം.

Second Paragraph  Amabdi Hadicrafts (working)