Header 1 = sarovaram
Above Pot

ദേശീയ പാതയിൽ കുതിരാന് സമീപം റോഡിൽ വീണ്ടും വിള്ളൽ

തൃശൂർ – പാലക്കാട് ദേശീയ പാതയിൽ കുതിരാന് സമീപം റോഡിൽ വീണ്ടും വിള്ളൽ. മൂന്ന് മീറ്ററോളം ദൂരത്തിലാണ് റോഡിലെ വിള്ളൽ. കഴിഞ്ഞ വർഷം ഡിസംബറിൽ രണ്ട് മീറ്ററോളം ദൂരത്തിൽ വിള്ളൽ കണ്ടെത്തിയിരുന്നു. നിർമാണത്തിലെ അശാസ്ത്രീയതയാണ് തകരാറിനു കാരണമെന്ന് അന്ന് കണ്ടെത്തിയിരുന്നു. പാലക്കാട് നിന്നും തൃശൂരിലേക്ക് വരുന്ന പാതയിലാണ് വിള്ളൽ രൂപപ്പെട്ടിരിക്കുന്നത്.മണ്ണുത്തി വടക്കഞ്ചേരി ദേശീയപാതയിലെ വഴക്കുംപാറ അടിപ്പാതയോട് ചേർന്നാണ് വിള്ളൽ.

Astrologer

വിള്ളൽ മാസങ്ങൾക്ക് മുൻപ് ശ്രദ്ധയിൽപ്പെട്ടെങ്കിലും മിശ്രിതം ഉപയോഗിച്ച് വെള്ളം രൂപപ്പെട്ട സ്ഥലത്ത് പാറപ്പൊടിയിട്ട് അടയ്ക്കുകയായിരുന്നുവെന്നും ശാസ്ത്രീയമായി പരിഹാരത്തിന് ദേശീയപാത അതോറിറ്റിയോ കരാർ കമ്പനിയോ മുതിർന്നിരുന്നില്ലെന്നും നാട്ടുകാർ ആരോപിച്ചു . കരാർ കമ്പനിയുടെ അശാസ്ത്രീയ നിർമ്മാണമാണ് ഇപ്പോഴത്തെ തകർച്ചയ്ക്ക് കാരണമെന്നാണ് ആരോപണം.പണിതീരാത്ത സർവീസ് റോഡിലേക്ക് റോഡ് ഇടിഞ്ഞുവീഴാൻ സാധ്യതയുണ്ടെന്ന് യാത്രക്കാർ ആശങ്കപ്പെടുന്നു. കഴിഞ്ഞ ഡിസംബറിലാണ് റോഡിൽ രണ്ട് മീറ്ററോളം ദൂരത്തിൽ വിള്ളൽ കണ്ടെത്തിയിരുന്നത്.

സ്ഥലം പരിശോധിച്ച് മന്ത്രി കെ രാജൻ. ദേശീയ പാത അതോറിറ്റിക്കും കരാറുകാരനും ഗുരുതര അലംഭാവവും വീഴ്ചയുമുണ്ടായെന്നും മതിയായ മാനദണ്ഡങ്ങൾ പാലിച്ചല്ല നിർമ്മാണം നടന്നതെന്നും കുറ്റപ്പെടുത്തി രംഗത്ത് വന്നിരുന്നു. മാസങ്ങൾക്ക് മുൻപ് കോൺക്രീറ്റ് ഭിത്തി നിർമ്മിക്കാതെ കല്ല് കെട്ടി മണ്ണിട്ട് ഉയർത്തിയ മേൽപ്പാതയുടെ വശങ്ങളിൽ വിള്ളൽ വീണ് ഇടിഞ്ഞു തുടങ്ങിയതും കണ്ടെത്തിയിരുന്നു. സംഭവം അറിഞ്ഞ മന്ത്രി സ്ഥലത്തെത്തും മുൻപ് രാത്രിയിൽ എത്തി കരാറുകാർ വിണ്ട ഭാഗം ഓട്ടയടച്ചു പോവുകയായിരുന്നു. പാതയിൽ വീണ്ടും വിള്ളൽ കണ്ടെത്തുന്നത് യാത്രികരെ ഭീതിയിലാക്കുന്നുണ്ട്

Vadasheri Footer