Header 1 vadesheri (working)

ദേശമംഗലത്ത് യുവതിയുടെആത്മഹത്യ , സ്ത്രീധന പീഡനത്തെ തുടർന്നാണെന്ന് ബന്ധുക്കൾ .

Above Post Pazhidam (working)

തൃശൂർ: ദേശമംഗലം വറവട്ടൂരിൽ ഭർതൃവീട്ടിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സ്ത്രീധന പീഡനത്തെ തുടർന്നാണെന്ന് പരാതി. പുതുശ്ശേരി കുമ്പാര തെരുവിൽ കുട്ടൻ്റെ മകളും , വറവട്ടൂർ മണ്ണേംകോട്ട് വളപ്പിൽ ശിവരാജൻ്റെ ഭാര്യയുമായ കൃഷ്ണപ്രഭ (23) ഷാളിൽ തൂങ്ങി മരിച്ചത് സ്ത്രീധനം ആവശ്യപ്പെട്ട് ഭർതൃവീട്ടുകാർ മാനസികമായി പീഡിപ്പിച്ചതിനെ തുടർന്നാണെന്ന് ആരോപിച്ച് കൃഷ്ണപ്രഭയുടെ ബന്ധുക്കൾ ചെറുതുരുത്തി പോലീസിൽ പരാതി നൽകി.

First Paragraph Rugmini Regency (working)

ഇക്കഴിഞ്ഞ 14ന് പിറന്നാൾ ദിനത്തിലായിരുന്നു യുവതിയുടെ ആത്മഹത്യ. എറണാകുളത്ത് പഠനവും, പ്രാക്ടീസും നടത്തുന്ന കൃഷ്ണപ്രഭ 13നാണ് പിറന്നാൾ ആഘോഷത്തിനായി വീട്ടിലെത്തിയത്. ഭർത്താവും, ഭർതൃപിതാവും വീട്ടിലില്ലാത്ത സമയത്തായിരുന്നു ആത്മഹത്യ. മൂന്ന് വർഷം മുമ്പാണ് ശിവരാജനും, കൃഷ്ണപ്രഭയും പ്രണയിച്ച് വിവാഹിതരായത്. യുവതിയുടെ വീട്ടുകാരുടെ എതിർപ്പിനെ തുടർന്ന് രജിസ്റ്റർ ഓഫിസിലെത്തി രജിസ്റ്റർ ചെയ്യുകയായിരുന്നു.

Second Paragraph  Amabdi Hadicrafts (working)