Above Pot

ഡല്‍ഹി മദ്യനയ അഴിമതി, മുഖ്യ മന്ത്രി കെജ്രിവാളിനും പങ്ക് : ഇ ഡി

ഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയുടെ വാര്‍ത്താവിനിമയ വിഭാഗം തലവന്‍ വിജയ് നായര്‍ 100 കോടി രൂപ ഡല്‍ഹി മദ്യനയ അഴിമതിയില്‍ കോഴയായി വാങ്ങിയെന്നും ആ തുക ഗോവ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉപയോഗിച്ചെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കുറ്റപത്രം. കോടതി കേസ് ഈ മാസം 23ന് പരിഗണിക്കും. അഞ്ച് പ്രതികള്‍ക്ക് കോടതി സമന്‍സ് അയച്ചു.

First Paragraph  728-90

ഗോവ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിക്ക് രണ്ട് സീറ്റ് നേടാന്‍ സാധിച്ചിരുന്നു. തിരഞ്ഞെടുപ്പില്‍ സര്‍വ്വേ നടത്തിയ സംഘങ്ങള്‍ക്ക് 70 ലക്ഷം രൂപ നല്‍കി. വിജയ് നായര്‍ കോഴ വാങ്ങിയത് ദക്ഷിണേന്ത്യന്‍ കമ്പനികളില്‍ നിന്നാണെന്ന് കുറ്റപത്രത്തില്‍ പറയുന്നു. അരവിന്ദ് കെജ്‌രിവാളും ഇന്‍ഡോ സ്പിരിന്റെ ഉടമയും വ്യവസായിയുമായ സമീര്‍ മഹന്ദ്രുവും തമ്മില്‍ വീഡിയോ കോളിലൂടെ സംസാരിച്ചതായും കുറ്റപപ്രത്തില്‍ പറയുന്നു. ഇരുവരും സംസാരിച്ചത് വിജയ് നായരുടെ ഫോണിലൂടെയായിരുന്നു.

Second Paragraph (saravana bhavan

മദ്യനയം കഴിഞ്ഞ വര്‍ഷം ജൂലൈ 31ന് മരവിപ്പിച്ചിരുന്നു. എന്നാന്‍ സര്‍ക്കാര്‍ നയം തയ്യാറാക്കിയതിലും നടപ്പാക്കിയതിലും അഴിമതിയുണ്ടെന്ന ആരോപണത്തെതുടര്‍ന്ന് ഈഡി വിഷയത്തില്‍ ഇടപെടുകയായിരുന്നു. ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അടക്കമുള്ളവര്‍ ഉള്‍പെട്ട കേസിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്