Header 1 vadesheri (working)

ദില്ലിയിൽ കെട്ടിടം തകർന്ന് മൂന്ന് പേർ മരിച്ചു.

Above Post Pazhidam (working)

ദില്ലി: ​ദില്ലിയിൽ കെട്ടിടം തകർന്നുവീണ് ഉണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. നാല് പേർ കെട്ടിടത്തിനുള്ളിൽ കുടുങ്ങിയതായാണ് വിവരം. പത്തു പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ചവരിൽ നാല് വയസ്സുള്ള കുഞ്ഞും ഉൾപ്പെടുന്നു.

First Paragraph Rugmini Regency (working)

ദില്ലിയിലെ ലഹോരി ​ഗേറ്റിലാണ് കെട്ടിടം തകർന്നത്. രാത്രി 7.30ഓടെയാണ് സംഭവം. ഇവിടെ കനത്ത മഴ പെയ്തിരുന്നു. മഴ തുടരുന്നതിനിടെയാണ് സംഭവത്തെക്കുറിച്ച് തങ്ങൾക്ക് ഫോണിലൂടെ വിവരം ലഭിച്ചതെന്ന് ഫയർഫോഴ്സ് ഓഫീസർ പറഞ്ഞു. പഴയ ദില്ലി ഏരിയയിൽ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലേക്ക് അഞ്ച് ഫയർ ഫോഴ്സ് ട്രക്കുകൾ എത്തിയിട്ടുണ്ട്.

Second Paragraph  Amabdi Hadicrafts (working)

ദില്ലിയിൽ ശനിയാഴ്ച ഉച്ച മുതൽ നിർത്താതെ മഴ പെയ്യുകയാണ്. വെള്ളപ്പൊക്കത്തിൽ വാഹനമോടിക്കുന്നവർ, പ്രത്യേകിച്ച് മേൽപ്പാലങ്ങൾക്ക് താഴെയുള്ള റോഡുകളിൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ട്രാഫിക് പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കനത്ത മഴയിൽ മണ്ണിടിഞ്ഞ് മരങ്ങൾ റോഡുകളിലേക്ക് കടപുഴകി വീണതും അപകടസാധ്യത ഉണ്ടാക്കുന്നുണ്ട്.