ഗുരുവായൂരിലെ ദീപസ്തംഭം ദേവസ്വം പെൻഷൻകാർ വഴിപാടായി നാളെ തെളിയിക്കും
ഗുരുവായൂർ : മഹാമാരി കാലത്ത് അഖിലലോക രോഗശാന്തിയ്ക്കായി ദേവസ്വം പെൻഷൻകാരുടെ വക വഴിപാടായി കിഴക്കേ നടയിലെ ദീപസ്തംഭം നവവത്സര ദിനമായ ചിങ്ങം ഒന്നിന് ( ചൊവ്വാഴ്ച ) പുലർച്ചെയും വൈകീട്ട് ദീപാരാധനയ്ക്ക് ശേഷവും തെളിയിക്കും ..
കിഴക്കേ നടപ്പുരയിലെ ദീപസ്തംഭം 1909 ൽ ജസ്റ്റിസ് ചേറ്റൂർ ശങ്കരൻ നായർ വഴിപാടായി സമർപ്പിച്ചതാണ്. 2021 ലെ ചിങ്ങം ഒന്നിന് ആയത് സ്ഥാപിച്ച് 112 വർഷം പൂർത്തിയാവുകയാണ്. ഈ വാർഷിക ദിനത്തിൽ ഗുരുവായൂർ ദേവസ്വത്തിലെ പെൻഷനേഴ്സ് അസോസിയേഷൻ അംഗങ്ങളും കുടുംബ പെൻഷൻകാരും ചേർന്നാണ് തിരി തെളിയിക്കുന്നത് . വഴിപാട്കാ രില്ലാത്തതിനാൽ കർക്കിടകം ഒന്നിന് ദീപം സ്തംഭം തെളിയിക്കാതിരുന്നത് വിവാദമായിരുന്നു