Post Header (woking) vadesheri

കൊമ്പൻ ഗുരുവായൂർ ദാമോദർ ദാസിന് എഴുന്നള്ളിപ്പിൽ പങ്കെടുക്കാൻ അനുമതി

Above Post Pazhidam (working)

ഗുരുവായൂർ : ദേവസ്വം കൊമ്പൻ ദാമോദർ ദാസിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ വനം വകുപ്പ് പിൻവലിച്ചു. എഴുന്നള്ളിപ്പുകൾക്കും പൊതു ചടങ്ങുകൾക്കും ഇനി ദാമോദർ ദാസിനെ പങ്കെടുപ്പിക്കാം. തൃശൂർ ഡപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ ബി.സജീഷ് കുമാറാണ് ഇതുസംബന്ധിച്ച് ഇന്ന് ഉത്തരവിറക്കിയത്.

Ambiswami restaurant

ദാമോദർ ദാസിൻ്റെ ആരോഗ്യനില വിശദമായി പരിശോധിച്ച തൃശൂർ ചീഫ് വെറ്ററിനറി ഓഫീസറുടെ റിപ്പോർട്ടിനെത്തുടർന്നാണ് നടപടി. കഴിഞ്ഞ ഡിസംബർ 2ന് ഏകാദശിയുടെ തലേന്ന് ദശമി ദിവസം രാവിലെ കൊമ്പൻ ഇടഞ്ഞതിനെ തുടർന്നാണ് അധികൃതർ നിയന്ത്രണം ഏർപ്പെടുത്തിയത്.

Second Paragraph  Rugmini (working)

രാവിലത്തെ കാഴ്ച ശീവേലിക്ക് ശേഷം ഒൻപതരയോടെ ക്ഷേത്രത്തിന് പുറത്ത് കടന്ന് ഉടൻ പടിഞ്ഞാറേ ഗോപുര നടയിൽ വെച്ചാണ് ആന ഇടഞ്ഞത് . പാപ്പാൻ രാധാകൃഷ്ണനെ ആക്രമിക്കാൻ ശ്രമിച്ചെങ്കിലും രാധാകൃഷ്ണൻ ഒഴിഞ്ഞു മാറി .

Third paragraph

ഫോട്ടോ: ശരത്