
കേരള ദളിത് ഫ്രണ്ട് കൺവെൻഷൻ

ഗുരുവായൂർ: കേരള കോൺഗ്രസിന്റെ പോഷക സംഘടനയായ കേരള ദളിത് ഫ്രണ്ടിന്റെ ഗുരുവായൂർ നിയോജക മണ്ഡലം പ്രതിനിധി കൺവെൻഷൻ ഗുരുവായൂർ നഗര സഭയുടെ വായനശാല ഹാളിൽ കേരള കോൺഗ്രസ് സംസ്ഥാന വൈസ് ചെയർമാൻ ശ്രീ എം. പി. പോളി ഉദ്ഘാടനം ചെയ്തു. ദളിത് ഫ്രണ്ട് ഗുരുവായൂർ നിയോജകമണ്ഡലം പ്രസിഡണ്ട് ചന്ദ്രൻ തീയ്യത്ത് അധ്യക്ഷത വഹിച്ചു.

നിയോജകമണ്ഡലം സെക്രട്ടറി പി. വി.വത്സൻ സ്വാഗതം , കേരള ദളിത് ഫ്രണ്ട് ജില്ലാ പ്രസിഡണ്ട് എം.കെ.മോഹനൻ . ദളിത് ഫ്രണ്ട് ജില്ലാ വർക്കിംഗ് പ്രസിഡന്റ് ശശി പഞ്ചവടി. പാർട്ടി നിയോജകമണ്ഡലം പ്രസിഡന്റ് തോമസ് ചിറമ്മൽ,വനിതാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ജോയ്സി , കേരള കോൺഗ്രസ് ഗുരുവായൂർ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് എം. ദിലീപ് , ഒരുമനയൂർ മണ്ഡലം പ്രസിഡന്റ്ഇ. ജെ. ജോർജ്, യൂത്ത് ഫ്രണ്ട് നേതാവ് ജോസ് ചെമ്മണ്ണൂർ എന്നിവർ സംസാരിച്ചു.

ദളിത് ഫ്രണ്ടിന്റെ നിയോജകമണ്ഡലം ഭാരവാഹികളായി .
ചന്ദ്രൻ തീയ്യത്ത്, ( ഗുരുവായൂർ നിയോജകമണ്ഡലം പ്രസിഡന്റ്) പി. വി. വത്സൻ നിയോജകമണ്ഡലം ജനറൽ സെക്രട്ടറി, ജയൻ ഓവാട്ട് (ട്രഷറർ,) വൈസ് പ്രസിഡന്റ് ദാസൻ പാരത്തി, ജയൻ തൈക്കാട്,. (സെക്രട്ടറി )
പി. കെ. മോഹനൻ, ബിജു പാരത്തി, കെ. യു. മനീഷ് എക്സിക്യൂട്ടീവ് അംഗങ്ങൾ. എന്നിവരെ തിരഞ്ഞെടുത്തു