
ദാദ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ് മോഹന്‍ലാലിന്.

ന്യൂഡൽഹി: ദാദ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ് മോഹന്‍ലാലിന്. പത്തുലക്ഷം രൂപയാണ് സമ്മാന തുക. ഈ മാസം 23 ന് ഡല്‍ഹിയില്‍ ദേശീയ ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും.2023ലെ ഫാല്‍ക്കെ പുരസ്‌കാരമാണ് മോഹന്‍ലാലിന് ലഭിച്ചത്.. കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയമാണ് പുരസ്‌കാര പ്രഖ്യാപനം നടത്തിയത്. മലയാളിയായ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന് 2004-ല്‍ ഈ പുരസ്‌കാരം ലഭിച്ചിരുന്നു. ഇത് രണ്ടാം തവണയാണ് ഒരു മലയാളിക്ക് ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം ലഭിക്കുന്നത്.

ഇന്ത്യൻ ചലച്ചിത്ര രംഗത്ത് അഞ്ചു പതിറ്റാണ്ടുകളായി നിറഞ്ഞുനിൽക്കുന്ന മോഹൻലാൽ മലയാള സിനിമയുടെയും, ഇന്ത്യൻ സിനിമയുടെയും അഭിമാനമായി മാറിയ അതുല്യ പ്രതിഭയാണ്.1960-ൽ പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിലാണ് മോഹൻലാൽ ജനിച്ചത്. 1980-ൽ ‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ’ എന്ന സിനിമയിലൂടെ വില്ലൻ വേഷം ചെയ്തുകൊണ്ടാണ് മോഹൻലാൽ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ആദ്യ സിനിമയിലെ വില്ലൻ വേഷം ചെയ്തുകൊണ്ട് സിനിമാ രംഗത്തേക്ക് വന്ന മോഹൻലാൽ പിന്നീട് മലയാള സിനിമയുടെ ചരിത്രം തന്നെ മാറ്റിമറിച്ചു.

വൈവിധ്യമാർന്ന കഥാപാത്രങ്ങളിലൂടെയും, സ്വാഭാവികമായ അഭിനയത്തിലൂടെയും അദ്ദേഹം പ്രേക്ഷകഹൃദയങ്ങളിൽ ഇടം നേടി. നാല് ദേശീയ പുരസ്‌കാരങ്ങൾ ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.മികച്ച നടനുള്ള രണ്ട് ദേശീയ പുരസ്‌കാരങ്ങൾ, ഒരു സ്പെഷ്യൽ ജൂറി പുരസ്‌കാരം, നിർമ്മാതാവിനുള്ള ഒരു ദേശീയ പുരസ്‌കാരം എന്നിവയും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 2009-ൽ പത്മശ്രീയും, 2019-ൽ പത്മഭൂഷണും നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു.പുരസ്കാരംഒരു കോടി രൂപയും, സ്വർണ്ണ താമരയും, ഷാളും അടങ്ങുന്നതാണ് ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം. ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ ഇന്ത്യൻ രാഷ്ട്രപതി പുരസ്‌കാരം സമ്മാനിക്കും.