
സി പി എം പ്രാദേശിക നേതാവും കുടുംബവും ആത്മഹത്യ ചെയ്ത നിലയിൽ

തിരുവനന്തപുരം: ഒരു കുടുംബത്തിലെ നാലുപേരെ മരിച്ചനിലയിൽ കണ്ടെത്തി. തിരുവനന്തപുരം വക്കത്താണ് സംഭവം. വക്കം ഫാര്മേംഴ്‌സ് സഹകരണ ബാങ്ക് ജീവനക്കാരൻ അനിൽകുമാർ (55), ഭാര്യ ഷീജ (50), മക്കളായ അശ്വിൻ (25), ആകാശ് (22) എന്നിവരെയാണ് ഇന്ന് രാവിലെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ഇവർക്ക് സാമ്പത്തിക ബാദ്ധ്യതയുണ്ടായിരുന്നുവെന്നാണ് വിവരം.

കടയ്ക്കാവൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റ് മാർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കടബാദ്ധ്യത മൂലം കുടുംബം ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സിപിഎം വക്കം ലോക്കൽ കമ്മിറ്റി അംഗമാണ് അനിൽകുമാർ
