Post Header (woking) vadesheri

സിപിഎമ്മിൽ വീണ്ടും രക്തസാക്ഷി ഫണ്ട് തട്ടിപ്പ്

Above Post Pazhidam (working)

തിരുവനന്തപുരം: സിപിഎമ്മിനെ പിടിച്ചുലച്ച് വീണ്ടും രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണം. ഡിവൈഎഫ്ഐ പ്രവർത്തകൻ വിഷ്ണു രക്തസാക്ഷി ഫണ്ടിൽ തിരിമറി നടത്തിയെന്ന പരാതിയിൽ സിപിഎം വഞ്ചിയൂർ ഏരിയ കമ്മിറ്റി അംഗത്തിനെതിരെ പാർട്ടി അന്വേഷണം. കേസ് നടത്തിപ്പിന് നൽകിയ ഫണ്ടിൽ നിന്ന് അഞ്ച് ലക്ഷം രൂപ തട്ടിയെന്നാണ് ഏരിയ കമ്മിറ്റി രവീന്ദ്രൻ നായർക്കെതിരായ പരാതി.

Ambiswami restaurant

2008 ഏപ്രിലിൽ കൈതമുക്ക്​ പാസ്​പോർട്ട്​ ഓഫിസിന്​ മുന്നിൽ ആർ.എസ്​.എസ്​ ആക്രമണത്തിലാണ്​വഞ്ചിയൂർവിഷ്ണു കൊല്ലപ്പെട്ടത് . വിഷ്ണുവിന്റെ കുടുംബത്തെ സഹായിക്കാനും കേസ് നടത്തിപ്പിനായും പാർട്ടി, പിരിച്ച ഫണ്ടിൽ തട്ടിപ്പ് നടന്നെന്നാണ് പരാതി. വഞ്ചിയൂർ ഏരിയ കമ്മിറ്റി അംഗമായ ടി രവീന്ദ്രൻ നായരായിരുന്നു അന്ന് ലോക്കൽ കമ്മിറ്റി സെക്രട്ടറി. രവീന്ദ്രൻ നായരുടെ അക്കൗണ്ടിലേക്കായിരുന്നു പണം ശേഖരിച്ചത്. ഇതിൽ 11 ലക്ഷം രൂപ വിഷ്ണുവിന്റെ കുടുംബത്തിന് കൈമാറി.

Second Paragraph  Rugmini (working)

ബാക്കി പണം നിയമസഹായ ഫണ്ടെന്ന പേരിൽ സൂക്ഷിച്ചു. ഇതിൽ അഞ്ച് ലക്ഷം രൂപ, രവീന്ദ്രൻ നായരുടെ മറ്റൊരു അക്കൗണ്ടിലേക്ക് വകമാറ്റിയെന്നാണ് കണ്ടെത്തൽ. ലോക്കൽ കമ്മിറ്റിയാണ് ആദ്യം ക്രമക്കേട് കണ്ടെത്തിയത്. ലോക്കൽ കമ്മിറ്റി ഏരിയ കമ്മിറ്റിയെ വിവരം അറിയിച്ചു. ഇന്നലെ ചേർന്ന ജില്ലാ സെക്രട്ടറിയേറ്റിലാണ് തട്ടിപ്പ് അന്വേഷിക്കാൻ തീരുമാനിച്ചത്. ജില്ലാ സെക്രട്ടറി വി ജോയ് ആണ് അന്വേഷണം നടത്തുക

Third paragraph