Header 1 = sarovaram
Above Pot

ഒരു മണ്ഡലത്തിൽ ഒഴിച്ച് മത്സരിച്ച മറ്റു സ്ഥലങ്ങളിൽ സി പി എം ഏറ്റുമുട്ടിയത് നോട്ടയുമായി

ബെംഗലൂരു: വൻ ഭരണ വിരുദ്ധ വികാരം അലയടിച്ച കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മിന്നും വിജയം കാഴ്ച വെച്ചെങ്കിലും ബി ജെ പി യെ പരാജയ പെടുത്താൻ ശപഥം ചെയ്ത് ഗോദയിൽ ഇറങ്ങിയ സി പി എമ്മിന് ലഭിച്ചത് നോട്ടക്ക് ലഭിച്ചതിലും കുറവ് വോട്ടുകൾ

. വൻ വിജയ പ്രതീക്ഷയോടെ മത്സരിച്ച ബാഗേപ്പള്ളിയിൽ സിപിഎം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കഴിഞ്ഞ വട്ടവും മണ്ഡലത്തിൽ മൂന്നാമതായിരുന്ന സിപിഎമ്മിന് ഇത്തവണ ജെഡിഎസ് പിന്തുണയായിരുന്നു പ്രതീക്ഷ. കെജിഎഫ് എന്നറിയപ്പെടുന്ന കോലാർ ഗോൾഡ് ഫീൽഡ് മണ്ഡലത്തിൽ സിപിഐയും സിപിഎമ്മും നേർക്കുനേർ മത്സരിച്ചപ്പോൾ ആറാമതായാണ് ഇപ്പോൾ സിപിഎമ്മുള്ളത്.

Astrologer

ബാഗേപ്പള്ളിയി ലും കെആർ പുരത്തും കെജിഎഫിലും ഗുൽബർഗ റൂറലിലുമാണ് സിപിഎം ഇത്തവണ മത്സരിച്ചത്. ബാഗേപ്പള്ളിയിൽ 19,621 വോട്ടുകൾ ആണ് ലഭിച്ചത് . ആകെ 11 ശതമാനം വോട്ടാണ് ഈ മണ്ഡലത്തിൽ സിപിഎമ്മിന്റെ സമ്പാദ്യം. കെആർ പുരം മണ്ഡലത്തിൽ സിപിഎമ്മിന് ആകെ കിട്ടിയത് 1220 വോട്ടാണ്. കോലാർ ഗോൾഡ് ഫീൽഡിൽ സിപിഎം സ്ഥാനാർത്ഥിക്ക് വോട്ടെണ്ണി കഴിഞ്ഞപ്പോൾ കിട്ടിയത് വെറും 1008 വോട്ടാണ് നോട്ടക്ക് ലഭിച്ചത് 1383 വോട്ടാണ് . ഇവിടെ സിപിഐ സ്ഥാനാർത്ഥിക്ക് കിട്ടിയത് 881 വോട്ടാണ്.

ഗുൽബർഗ റൂറൽ മണ്ഡലത്തിൽ സിപിഎം സ്ഥാനാർത്ഥി തങ്കരാജിന് ആകെ ലഭിച്ചത് 822 വോട്ടാണ്. നോട്ട കൊണ്ടുപോയത് 833 വോട്ടുകളും ഈ നാല് മണ്ഡലങ്ങളിലും കോൺഗ്രസ് സ്ഥാനാർത്ഥികളാണ് വിജയിച്ചത്. സിപിഎം പ്രതീക്ഷിക്കാത്ത തിരിച്ചടിയാണ് ഇക്കുറി നിയമസഭാ തെരഞ്ഞെടുപ്പിൽ നേരിട്ടത്. കർണാടക രാഷ്ട്രീയത്തിൽ കമ്മ്യുണിസ്റ്റ് പാർട്ടികൾക്ക് ഒരു പ്രസക്തിയും ഇല്ലെന്ന് വോട്ടർമാർ ഒരിക്കൽ കൂടി തെളിയിച്ചു

Vadasheri Footer